Saturday December 10, 2016
Latest Updates

ന്യൂസിലാന്‍ഡിന് പുതിയ ദേശീയ പതാക 

ന്യൂസിലാന്‍ഡിന് പുതിയ ദേശീയ പതാക 

ന്യൂസിലാന്‍ഡ് പുതിയ പതാക രൂപകല്പന ചെയ്തു. കറുപ്പും നീലയും ചേര്‍ന്ന പശ്ചാത്തലത്തില്‍ വെള്ളി നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇലയുടെ ചിത്രം ആലേഖനം ചെയ്തതാണ് പുതിയ പതാക. ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് പതാകയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനമായാല്‍ പുതിയ പതാക രാജ്യത്തിനു മുകളില്‍ ഉയരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ജനഹിത പരിശോധനയില്‍ നാലു ഡീസൈനുകളെ പിന്നിലാക്കിയാണ് ഈ ഡിസൈന്‍ ഒന്നാമതെത്തിയതെന്ന് ന്യൂസിലാന്‍ഡ് ഇലക്ടറര്‍ കമ്മീഷന്‍ അറിയിച്ചു.സില്‍വര്‍ ഫര്‍ന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ പതാകയും നിലവിലുള്ള പതാകയും 2016 മാര്‍ച്ചില്‍ വീണ്ടും ജനഹിതാഭിപ്രായത്തിനു വിധേയമാക്കും. 

നിലവിലുള്ള പതാക തന്നെ മതിയോ പുതിയത് വേണോ എന്ന് ്‌ന്യൂസിലാന്‍ഡുകാര്‍ക്ക് തീരുമാനിക്കാമെന്ന് ഡെപ്യൂട്ടി പ്രധാനമന്തി ബില്‍ ഇംഗ്ലീഷ് പറഞ്ഞു. നിലവിലുള്ള പതാക കോളനി മനോഭാവത്തിന്റെ തിരുശേഷിപ്പ് ഓര്‍മപ്പെടുത്തുന്നതാണെന്നും സംശയമുളവാക്കുന്നതാണെന്നും പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സില്‍വര്‍ ഫര്‍ന്‍ ആണ് തനിക്ക് പ്രിയപ്പെട്ടതെന്നും അത് ന്യൂസിലാന്‍ഡിനെ ഞൊടിയിടയില്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നും കീ ചൂണ്ടിക്കാട്ടി.








Scroll To Top