Sunday December 11, 2016
Latest Updates

ആഗോള മലയാളത്തിനു അയര്‍ലണ്ടില്‍ നിന്നൊരു ഗാനോപഹാരം!ഫാ.വെള്ളനാലിന്റെ സംഗീത ആല്‍ബം ശനിയാഴ്ച്ച ശാലോം ടീ വിയില്‍

ആഗോള മലയാളത്തിനു അയര്‍ലണ്ടില്‍ നിന്നൊരു ഗാനോപഹാരം!ഫാ.വെള്ളനാലിന്റെ സംഗീത ആല്‍ബം ശനിയാഴ്ച്ച ശാലോം ടീ വിയില്‍

ഡബ്ലിന്‍:പാശ്ചാത്താപത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പാതയിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് വലിയ നോമ്പ്. ഈ സന്ദേശം ഹൃദയസ്പര്‍ശിയായി പകര്‍ന്നു നല്കികൊണ്ട് ചിട്ടപ്പെടുത്തിയ ഒരു മനോഹര ഗാനമാണ് ‘നെറ്റിയില്‍ ചാരവും പൂശി … ‘ എന്നുതുടങ്ങുന്ന ഈ വീഡിയോ ആല്ബം.അയര്‍ലണ്ടിലെ കലാരംഗത്ത് ശ്രദ്ധേയനായ ഫാ. ജോസഫ് വെള്ളനാല്‍ രചനയും സുബിന്‍ ജോസഫ് സംഗീതവും നല്കിയ ഈ ഗാനം കെസ്റ്റര്‍ പാടി രൂപപ്പെടുത്തിയ  ഈ സംഗീത ആല്‍ബം ശനിയാഴ്ച്ച (20/2/2016) 9.45 am ന് (Irish time)ശാലോം tv സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ബിനു, അനു ദമ്പതികള്‍ അടക്കമുള്ളവരുടെ അഭിനയ ചാതുരിയും, അയര്‍ലണ്ടിന്റെ നയനമോഹന സൌന്ദര്യവും ലൂര്‍ദ്, ഫാത്തിമ എന്നീ പുണ്യ സ്ഥലങ്ങളും ഒന്നിച്ചു സമന്വയിച്ചപ്പോള്‍ ദൈവനാമ മഹത്വത്തിനായി, മനുഷ്യ ഹൃദയങ്ങളെ സ്പര്‍ശിക്കാനുതകുന്ന ഭക്തിസാന്ദ്രമായ ഒരു കലാസൃഷ്ടിയായി ഇത് മാറി. ഫാ. ജോസഫ് വെള്ളനാല്‍ സംവിധാനവും മെന്യൂത്ത് യൂണിവേസിറ്റിയില്‍നിന്നും റേഡിയോ ടെലിവിഷന്‍ പ്രൊഡക്ഷനില്‍ M. A ബിരുദം കരസ്ഥമാക്കിയ സി. ജിനി ജോര്‍ജ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

മെറിയോണ്‍ സെന്റ് ജോസഫ്‌സ് കൂട്ടായ്മയിലെയും ഡബ്ലിനിലെ കിങ്ങ്ഡം റിലവേറ്റര്‍ സമൂഹത്തിലെയും കലാകാരന്മാര്‍ അണിനിരക്കുന്ന വീഡിയോ മെറിയോണ്‍,ഇഞ്ചിക്കോര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Scroll To Top