Saturday September 23, 2017
Latest Updates

1.15 ബില്ല്യണ്‍ യൂറോ ചെലവഴിച്ച് അയര്‍ലണ്ടിലെ നഗരങ്ങളെ ബന്ധിപ്പിച്ച് മോട്ടോര്‍വേ നിര്‍മ്മിക്കാന്‍ പദ്ധതി വന്നേക്കും

1.15 ബില്ല്യണ്‍ യൂറോ ചെലവഴിച്ച് അയര്‍ലണ്ടിലെ നഗരങ്ങളെ ബന്ധിപ്പിച്ച് മോട്ടോര്‍വേ നിര്‍മ്മിക്കാന്‍ പദ്ധതി വന്നേക്കും

ഡബ്ലിന്‍: 15 ബില്ല്യണ്‍ യൂറോ ചെലവഴിച്ച് അയര്‍ലണ്ടിനെയാകെ ബന്ധിപ്പിക്കുന്ന വമ്പന്‍ മോട്ടോര്‍വേ നിര്‍മ്മിക്കാന്‍ അണിയറയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.ഡബ്ലിനു പുറമെ എല്ലാ നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തരമൊരു പദ്ധതി രാജ്യത്തിന് അത്യാവശ്യമാണെന്ന് ഫോറ ഐബെക് ഉള്‍പ്പെടെയുള്ള പ്രമുഖ ബിസിനസ് കമ്പനികള്‍ അഭിപ്രായപ്പെടുകയും ചെയ്തു. വാട്ടര്‍ഫോഡ്, കോര്‍ക്ക്, ലിമെറിക്, സ്ലിഗോ, ലെറ്റര്‍കെന്നി തുടങ്ങിയ നഗരങ്ങള്‍ ഇതില്‍പ്പെടും.

എല്ലാ പ്രധാന നഗരങ്ങളെയും ഡബ്ലിനുമായി ബന്ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയുണ്ടെങ്കിലും രാജ്യത്തെ ഒന്നാകെ ബന്ധിപ്പിക്കുന്ന ഒരു മോട്ടോര്‍വേയാണ് പുതിയ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്.

ഏകദേശം 5,000 കിലോമീറ്റര്‍ നീളത്തിലാകും മോട്ടോര്‍വേ നിര്‍മ്മിക്കുക. രാജ്യത്തെ 90% ജനങ്ങളും ഈ മോട്ടോര്‍വേയുടെ 10 കി.മീ ചുറ്റളവില്‍ വരുന്ന വിധമാകും നിര്‍മ്മാണം. നിലവില്‍ 2,500 കി.മീ നീളമുള്ള മോട്ടോര്‍വേ രാജ്യത്ത് ഉണ്ട്. പബ്ലിക്‌പ്രൈവറ്റ് പാര്‍ട്‌നര്‍ഷിപ്പ് വഴി നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കണമെന്നാണ് നിര്‍ദേശം

Scroll To Top