Saturday December 10, 2016
Latest Updates

മോര്‍ട്ട്‌ഗേജ് നിയമഭേദഗതി നിലവില്‍ വരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്,ഭവന പ്രതിസന്ധി നീളും 

മോര്‍ട്ട്‌ഗേജ് നിയമഭേദഗതി നിലവില്‍ വരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്,ഭവന പ്രതിസന്ധി നീളും 

ഡബ്ലിന്‍: സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച മോര്‍ട്ട്‌ഗേജ് നിയമഭേദഗതി നിലവില്‍ വരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ആദ്യമായി മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ ഡെപ്പോസിറ്റ് തുക 20 ശതമാനമായി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതിയാണ് സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചത്. ജനുവരി 1 ന് നിയമ ഭേദഗതി നിലവില്‍ വരുമെന്നായിരുന്നു സെന്‍ട്രല്‍ ബാങ്ക് ആദ്യം പ്രഖ്യാപിച്ചിരുന്നത്.

നിയമ ഭേദഗതിയ്ക്കായി ബാങ്കുകള്‍ അടക്കമുള്ളവര്‍ കാത്തിരിക്കുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ പോലും പരിഗണിക്കുന്നില്ലെന്നു പരാതി ഉയര്‍ന്നിരുന്നു.പുതിയ സാഹചര്യത്തില്‍ ഇതോടു അനുബന്ധീച്ചു രൂപപ്പെട്ട ഭവനവായ്പാ മേഖലയിലെ പ്രതിസന്ധികളും നീളുമെന്നു ഉറപ്പായിരിക്കുകയാണ് 

എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ജനുവരിയില്‍ നിയമ ഭേദഗതി നിലവില്‍ വരില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പാട്രിക് ഹോനോഹാന്‍ അറിയിച്ചതാണ് ഇക്കാര്യം. ഫിനാഫാള്‍ ഫിനാന്‍സ് വക്താവ് മൈക്കല്‍ മക്ഗ്രാത്തിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഗവര്‍ണര്‍. ഒക്ടോബറിലാണ് മോര്‍ട്ട്‌ഗേജ് നിയമ ഭേദഗതി പ്രഖ്യാപിച്ചത്. ഡിസംബര്‍ 8 ന് ഇത് സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ അവസാനിക്കും. 

കണ്‍സള്‍ട്ടേഷനില്‍ ഉയരുന്ന അഭിപ്രായങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണമായ ഭേദഗതികള്‍ ഡിസംബറില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു മുന്‍ വെളിപ്പെടുത്തലുകള്‍.. മോര്‍ട്ട്‌ഗേജ് ഡെപ്പോസിറ്റ് 20 ശതമാനമാക്കി വര്‍ധിപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡെപ്പോസിറ്റ് തുക വര്‍ധിപ്പിച്ചതിനു പുറമേ പ്രോപ്പര്‍ട്ടി വിലയുടെ 80 ശതമാന്മ മാത്രമേ മോര്‍ട്ട്‌ഗേജ് നല്‍കൂ. ശമ്പളത്തിന്റെ മൂന്നര ഇരട്ടി വരെ പരിധി നിശ്ചയിക്കും തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്.

Scroll To Top