Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ഭവനവായ്പയ്ക്ക് പുതിയ കമ്പനി,അപേക്ഷ ഓണ്‍ലൈനില്‍,24 മണിക്കൂറിനുള്ളില്‍ തീരുമാനമെന്ന് അവകാശവാദം

അയര്‍ലണ്ടില്‍ ഭവനവായ്പയ്ക്ക് പുതിയ കമ്പനി,അപേക്ഷ ഓണ്‍ലൈനില്‍,24 മണിക്കൂറിനുള്ളില്‍ തീരുമാനമെന്ന് അവകാശവാദം

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ഭവനവായ്പ നല്‍കാന്‍ ഓസ്ട്രേലിയന്‍ കമ്പനിയായ ‘പെപ്പര്‍’ രംഗത്ത്. ഉപഭോക്താക്കള്‍ക്ക് കമ്പനി ഇനിമുതല്‍ നേരിട്ട് വായ്പ നല്‍കും. മുമ്പ് ബ്രോക്കര്‍മാര്‍ വഴിയായിരുന്നു വായ്പ നല്‍കിയിരുന്നത്. കമ്പനിയുടെ ബ്രാന്‍ഡായ ‘പെപ്പര്‍ മണി http://www.peppermoney.ie/വെബ്സൈറ്റ് വഴിയോ, ഫോണ്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.എല്ലാ രേഖകളും ഓണ്‍ലൈനായി വേണം അപ്ലോഡ് ചെയ്യേണ്ടത്.കമ്പനിയ്ക്ക് ഓഫീസോ ശാഖകളോ അയര്‍ലണ്ടില്‍ നിലവിലില്ല.

ആദ്യമായി വീടു വാങ്ങുന്നവരെയും ലോണ്‍ സ്വിച്ച് ചെയ്യുന്നവരെയുമാണ് പെപ്പര്‍ ലക്ഷ്യം വയ്ക്കുന്നത്. സാമ്പത്തിക സുരക്ഷയില്ലാത്തതിനാല്‍ ബാങ്കുകള്‍ മാറ്റി നിര്‍ത്തുന്നവര്‍ക്കും പെപ്പര്‍ വായ്പ നല്‍കും.3.1 ശതമാനമാണ് അടിസ്ഥാന പലിശ നിരക്കായി ബാങ്ക് ഈടാക്കുക.

കണ്‍സ്യൂമര്‍ പ്രോഡക്റ്റുകള്‍ക്കുള്ള വായ്പകളും ഭാവിയില്‍ നല്‍കാന്‍ ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്.എല്ലാ ലോണ്‍ അപേക്ഷകളിലും 24 മണിക്കൂറിനുള്ളില്‍ തീരുമാനം എടുക്കുമെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്.

Scroll To Top