Thursday December 08, 2016
Latest Updates

സി പി എം മന്ത്രിമാരുടെ വകുപ്പുകള്‍ ധാരണയായി,ഇ പി ജയരാജന് വ്യവസായം,വിദ്യാഭ്യാസം സി രവീന്ദ്രനാഥിന്

സി പി എം മന്ത്രിമാരുടെ വകുപ്പുകള്‍ ധാരണയായി,ഇ പി ജയരാജന് വ്യവസായം,വിദ്യാഭ്യാസം സി രവീന്ദ്രനാഥിന്

തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച്  ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പൊതുഭരണവും ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും. തോമസ് ഐസക്(ധനം)ഇ.പി ജയരാജന്‍ (വ്യവസായം, )ജി.സുധാകരന്‍ (പൊതുമരാമത്ത്)എ.കെ ബാലന്‍ (തദ്ദേശസ്വയംഭരണം, പട്ടികവര്‍ഗം) കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി)സി.രവീന്ദ്രനാഥ്(വിദ്യാഭ്യാസം),ടി.പി രാമകൃഷ്ണന്‍ (തൊഴില്‍, എക്?സൈസ്)കെ.ടി ജലീല്‍ (ടൂറിസം)കെ.കെ ശൈലജ (ആരോഗ്യം)എ.സി മൊയ്തീന്‍ (സഹകരണം) മേഴ്സിക്കുട്ടിയമ്മ (ഫിഷറീസ്,തുറമുഖം)എന്നിങ്ങനെയാണ്  വകുപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇന്ന്  ചേരുന്ന സംസ്ഥാന സമിതി വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാമെടുക്കും.

പിണറായി, തോമസ് ഐസക്, എ.കെ. ബാലന്‍, ജി. സുധാകരന്‍ എന്നിവര്‍ക്ക് മാത്രമാണ് ഭരണരംഗത്ത് മുന്‍പരിചയമുള്ളത്. 1998 ല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടും മുമ്പ് 1996 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ രണ്ടുവര്‍ഷത്തോളം ഊര്‍ജ, സഹകരണ വകുപ്പിന്റെ ചുമതല പിണറായിക്കായിരുന്നു. ഐസക് 2006 ലെ വി.എസ് മന്ത്രിസഭയില്‍ ധനകാര്യം, പൊതുമരാമത്ത് എന്നിവയുടെയും ജി. സുധാകരന്‍ ദേവസ്വം, സഹകരണം എ.കെ. ബാലന്‍ ഊര്‍ജം പട്ടികജാതിവര്‍ഗ വകുപ്പുകളുടെയും ചുമതല വഹിച്ചിരുന്നു. ബാക്കിയുള്ളവര്‍ ആദ്യമായാണ് ഭരണരംഗത്തേക്ക് വരുന്നത്.

അതേ സമയം മുന്‍മന്ത്രിമാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സിപിഐയില്‍ ഭിന്നത. മുന്‍ മന്ത്രിമാരെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ മുല്ലക്കര രത്‌നാകരനും സി.ദിവാകരനും മന്ത്രി സ്ഥാനം നഷ്ടമാകും.സി.ദിവാകരനെ ഒഴിവാക്കാനായി പുതിയ മാനദണ്ഡം കൊണ്ടുവരും.മുല്ലക്കര രത്‌നാകരനെ ഒഴിവാക്കുന്നതില്‍ കൊല്ലം ജില്ലാ കമ്മറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചു.മുതിര്‍ന്ന നേതാക്കളെ മന്ത്രി പട്ടിക്കയില്‍ നിന്നും ഒഴിവാക്കരുതെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്.

ജലസേചനം,നിയമം എന്നി വകുപ്പുകള്‍ പാര്‍ട്ടിയ്ക്ക് വേണം എന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

 

Scroll To Top