Wednesday September 26, 2018
Latest Updates

പുതിയ മന്ത്രിസഭ:വകുപ്പുകളുടെ പേരുകള്‍ മാറിയേക്കും, ആഭ്യന്തര വകുപ്പ് നിലവില്‍ വരുമെന്നും സൂചന

പുതിയ മന്ത്രിസഭ:വകുപ്പുകളുടെ പേരുകള്‍ മാറിയേക്കും, ആഭ്യന്തര വകുപ്പ് നിലവില്‍ വരുമെന്നും സൂചന

ഡബ്ലിന്‍ : മന്ത്രിസഭയില്‍ സമഗ്രമായ അഴിച്ചുപണിയുണ്ടാകുമെന്നും വകുപ്പുകള്‍ വിഭജിക്കുമെന്നും നിയുക്ത പ്രധാനമന്ത്രി ലിയോവരദ്കര്‍. ബ്രക്സിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഭാവിയിലെ ആവശ്യങ്ങളും മാറ്റം മുന്നില്‍ക്കണ്ടുള്ള പുനസ്സംഘടനയാകും വരുത്തുകയെന്ന് വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രി മൈക്കിള്‍ നൂനനു പകരം വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണെ ആ വകുപ്പ് ഏല്‍പ്പിക്കുമെന്നു സൂചനയുണ്ട്. അതേസമയം നീതിന്യായ വകുപ്പിനെ വിഭജിച്ച് ആഭ്യന്തര വകുപ്പ് രൂപീകരിക്കാനും ലക്ഷ്യമിടുന്നതായി റിപോര്‍ടുണ്ട്.ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍(ജോബ്സ്) വകുപ്പ് കൂടുതല്‍ ശക്തമാക്കാന്‍ ഉദ്ദേശമുണ്ട്.മറ്റു വകുപ്പുകളിലേക്കും ബ്രക്സിറ്റുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലകള്‍ വന്നേക്കും.ആര്‍ട്സ്,ഹെറിറ്റേജ്,ഗേല്‍ടാക്ട് എന്നീ വകുപ്പുകളിലും നിര്‍ണായകമായ മാറ്റങ്ങളുണ്ടാകും.

ധനകാര്യ വിഭാഗത്തിലാണ് കാര്യമായ അഴിച്ചുപണികളുണ്ടാകുമെന്നു കരുതുന്നത് പബ്ലിക് എക്സപെന്‍ഡിച്ചര്‍ വകുപ്പും ധനകാര്യ വകുപ്പും സംയോജിപ്പിക്കുമെന്നു സൂചനയുണ്ട്. അതിനു ശേഷം നിലവിലെ പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോഹുവിനെ മൊത്തത്തിലുള്ള ചുമതല ഏല്‍പ്പിക്കാണ് ആലോചനയെന്നാണ് റിപോര്‍ട്.എന്നാല്‍ ഇതിനെതിരെ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പബ്ലിക് എക്സ്പെന്‍ഡിച്ചര്‍-റിഫോംസ് വകുപ്പുകള്‍ വളരെ നിര്‍ണായക വിഭാഗങ്ങളാണെന്നും അതിനെ വളരെ പ്രധാനപ്പെട്ട ധനകാര്യവകുപ്പിനോട് സംയോജിപ്പിക്കുന്നത് ഗുണകരമാവില്ലെന്നും അവര്‍ വാദിക്കുന്നു.

ഇതു കണക്കിലെടുത്ത് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍-റിഫോംസ് വകുപ്പുകളുടെ ചുമതലകള്‍ക്കൊപ്പം ധനത്തിന്റെയും കൂടി ചുമതല ഡോണോഹുവിന് കൈമാറാനും നീക്കമുണ്ട്.സ്വതന്ത്രര്‍ ഇപ്പോഴത്തെ ചുമതലയോടെ തന്നെ മന്ത്രിസഭയില്‍ തുടരുമെന്നു വരദ്കര്‍ പറഞ്ഞു.അതിനാല്‍ ഫിനഗല്‍ ടിഡി മാര്‍ക്കായി 11 സ്ഥാനങ്ങള്‍ നീക്കിവെച്ചിട്ടുണ്ടെന്നും വരദ്കര്‍ വിശദമാക്കി.

Scroll To Top