Sunday December 04, 2016
Latest Updates

പുതിയ മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും,മന്ത്രിമാരുടെ എണ്ണം കൂടും

പുതിയ മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും,മന്ത്രിമാരുടെ എണ്ണം കൂടും

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാവും നടക്കുക.

മുഖ്യമന്ത്രിയടക്കം ഇരുപതംഗ മന്ത്രിസഭയാവും അധികാരമേല്‍ക്കുക. സിപിഎമ്മിനു 13 അംഗങ്ങള്‍ മന്ത്രിസഭയിലുണ്ടാവും. സിപിഐക്ക് നാലു മന്ത്രിമാരാവും ഉണ്ടാവുകയെന്നാണ് സൂചന.

ഒരു എം.എല്‍.എ മാത്രമുള്ള പാര്‍ട്ടികള്‍ക്കു മന്ത്രി സ്ഥാനം നല്‍കാന്‍ സാധ്യതയില്ല. എന്‍സിപിക്കും ജെഡിഎസിനും ഒരു മന്ത്രി സ്ഥാനം വീതം ലഭിക്കും. കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും.ഇടതു മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ ആരൊക്കെ മന്ത്രിമാരാകുമെന്ന ചോദ്യം ഉയരാന്‍ തുടങ്ങി.

ഇന്നു ചേരുന്ന യോഗത്തില്‍ നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കലാണ് പ്രധാനം. സി.പി.എം. മന്ത്രിമാരുടെ കാര്യത്തിലും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും.

കേന്ദ്ര കമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്ക്, എ.കെ. ബാലന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ എന്നിവര്‍ മന്ത്രിമാരാകന്‍ സാദ്ധ്യതയുണ്ട്.

എം.എം. മണി, ടി.പി. രാമകൃഷ്ണന്‍ ജി.സുധാകരന്‍, എസ്.ശര്‍മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മന്ത്രിമാരാകാന്‍ സാദ്ധ്യത ഏറെയാണ്.

എ.സി. മൊയ്തീന്‍, കെടി.ജലീല്‍,പി. ശ്രീരാമകൃഷ്ണന്‍, മേഴ്‌സിക്കുട്ടി അമ്മ, മുകേഷ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

വി.എസ് സുനില്‍ കുമാര്‍ (തൃശൂര്‍), പി തിലോത്തമന്‍ (ചേര്‍ത്തല), പി.രാജു (പുനലൂര്‍), ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്) എന്നിവര്‍ സി.പി.ഐയില്‍ നിന്നു മന്ത്രിമാരാകാന്‍ സാദ്ധ്യതയുണ്ട്.

വി.എസ്. സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന സി.ദിവാകരനും മുല്ലക്കര രത്‌നാകരനും വിജയിച്ചുവന്നിട്ടുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച സി പി ഐയില്‍ പുരോഗമിക്കുന്നത്.ഡെപ്യൂട്ടി സ്പീക്കര്‍ പദവി സി.പി.ഐക്കുള്ളതാണ്. ഇതിലേക്ക് വി. ശശിയെ പരിഗണിച്ചേക്കും. ജനതാദള്‍ എസില്‍നിന്ന് മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍ കുട്ടി, എന്‍.സി.പിയില്‍നിന്ന് തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രന്‍, കോണ്‍ഗ്രസ് എസില്‍നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും പരിഗണിക്കപ്പെട്ടേക്കാം.

എല്‍.ഡി.എഫിനോട് പുറത്തുനിന്ന് സഹകരിച്ച് എം.എല്‍.എമാരുള്ള കേരള കോണ്‍ഗ്രസ് (ബി), സി.എം.പി, എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കണമോയെന്നത് ഞായറാഴ്ച ചേരുന്ന എല്‍.ഡി.എഫാവും തീരുമാനിക്കുക.

Scroll To Top