Saturday December 03, 2016
Latest Updates

മന്ത്രിമാരെ പ്രഖ്യാപിച്ചു:ഫ്രാന്‍സീസ് ഉപപ്രധാനമന്ത്രി,വരേദ്കര്‍ക്ക് സോഷ്യല്‍ പ്രൊട്ടക്ഷന്‍,സൈമണ്‍ ഹാരീസ് ആരോഗ്യമന്ത്രി

മന്ത്രിമാരെ പ്രഖ്യാപിച്ചു:ഫ്രാന്‍സീസ് ഉപപ്രധാനമന്ത്രി,വരേദ്കര്‍ക്ക് സോഷ്യല്‍ പ്രൊട്ടക്ഷന്‍,സൈമണ്‍ ഹാരീസ് ആരോഗ്യമന്ത്രി

ഡബ്ലിന്‍: എന്‍ട കെന്നിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു.70 ദിവസം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കും,ധാരണകള്‍ക്കും, വിട്ടുവീഴ്ചകള്‍ക്കും,ഒത്തു തീര്‍പ്പുകള്‍ക്കും,ഒടുവില്‍ ഇന്ന് ഉച്ചയോടെ ഡോള്‍ എന്ട കെന്നിയുടെ നേതൃത്വം അംഗീകരിച്ചു.ധാരണകള്‍ അനുസരിച്ച് ഫിയനാ ഫാള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നപ്പോള്‍ ബാക്കിയുള്ള അംഗങ്ങളുടെ ആകെ സംഖ്യയില്‍ കേവല ഭൂരിപക്ഷമായ 58 വോട്ടുകള്‍ക്ക് പകരം 59 വോട്ടുകള്‍ കെന്നിയ്ക്ക് ലഭിച്ചു.കെന്നിയെ എതിര്‍ത്ത് 49 പേരും വോട്ട് ചെയ്തു.മുന്‍ പങ്കാളിയായിരുന്ന ലേബര്‍ പാര്‍ട്ടിയും കെന്നിയ്ക്ക് എതിരെ വോട്ടു ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ എത്തിയ കെന്നി പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‌സിന്റെ പക്കല്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തിന്റെ മുദ്ര ഏറ്റു വാങ്ങി. തിരിച്ചെത്തി ചര്‍ച്ചകള്‍ക്ക് ശേഷം തന്റെ മന്ത്രിസഭയിലെ ബാക്കി 15 പേരുടെ പേരുകള്‍ പ്രഖ്യാപിച്ചു.അറ്റോര്‍ണി ജനറലായി മേരി വീലനെയും തിരഞ്ഞെടുത്തു.kkk ppl

പ്രതീക്ഷിച്ചതു പോലെ ഫ്രാന്‍സീസ് ഫിത്സ് ജറാല്‍ഡ് ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.സൈമണ്‍ ഹാരിസാണ് പുതിയ ആരോഗ്യമന്ത്രി.

ഇന്ത്യന്‍ വംശജനായ ലിയോ വരേദ്കര്‍ക്ക് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് കെന്നി നല്കിയിരിക്കുന്നത്.തന്റെ മന്ത്രിസഭയുടെ ആദ്യ 100 ദിവസത്തെ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കും എന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.താഴെപറയുന്നവരാണ് പുതിയ മന്ത്രിമാര്‍.
പുതിയ മന്ത്രിമാര്‍
ഫ്രാന്‍സീസ് ഫിത്സ് ജറാല്‍ഡ്
സൈമണ്‍ ഹാരിസ്(ആരോഗ്യം)
മൈക്കില്‍ ക്രീഡ് (കൃഷി)

മേരി മൈക്കില്‍ ഓകോണര്‍(ജോബ്‌സ് &എന്റര്‍പ്രൈസസ് )
ലിയോ വരേദ്കര്‍ (സോഷ്യല്‍ പ്രൊട്ടക്ഷന്‍)
സൈമണ്‍ കൊവേനെ (ഭവനകാര്യം)
മൈക്കില്‍ നൂനന്‍(ധനകാര്യം)
ചാര്‍ളി ഫ്‌ലാനഗാന്‍(വിദേശകാര്യം)
റിച്ചാര്‍ഡ് ബര്‍ട്ടന്‍(വിദ്യാഭ്യാസം)

ഹെഡര്‍ ഹംഫ്രീസ് (ഗ്രാമ വികസനം)
പോള്‍ കെയോ (പ്രധാനമന്ത്രി കാര്യാലയം )
ഷെയിന്‍ റോസ് (ഗതാഗതം)
ഡെനിസ് നോട്ടന്‍ (കമ്മ്യൂനിക്കേഷന്‍)
കാതറിന്‍ സൊപ്പോണേ (ശിശുക്ഷേമവകുപ്പ്)

പാസ്‌കല്‍ ഡോണഗ് (പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ വകുപ്പ്)

Scroll To Top