Sunday December 04, 2016
Latest Updates

14 അംഗ മന്ത്രിസഭയ്ക്ക് സാധ്യത,വരേദ്കര്‍ക്കോ ഫ്രാന്‍സീസിനോ ഉപപ്രധാനമന്ത്രി സ്ഥാനം ലഭിച്ചേക്കും,മൂന്ന് സ്വതന്ത്രന്‍മാര്‍ കാബിനറ്റില്‍ ഇടം പിടിയ്ക്കും

14 അംഗ മന്ത്രിസഭയ്ക്ക് സാധ്യത,വരേദ്കര്‍ക്കോ ഫ്രാന്‍സീസിനോ ഉപപ്രധാനമന്ത്രി സ്ഥാനം ലഭിച്ചേക്കും,മൂന്ന് സ്വതന്ത്രന്‍മാര്‍ കാബിനറ്റില്‍ ഇടം പിടിയ്ക്കും

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ പുതുമകള്‍ എഴുതി ചേര്‍ക്കുന്ന പുതിയ സര്‍ക്കാരാവും ഇന്ന് അധികാരമേല്‍ക്കുന്ന എന്‍ട കെന്നിയുടെ പുതിയ സര്‍ക്കാര്‍.ഇലക്ഷന്‍ കഴിഞ്ഞ് ജനാധിപത്യക്രമത്തില്‍ ഒരു മന്ത്രിസഭാ രൂപീകരിക്കാന്‍ സാധാരണഗതിയില്‍ വേണ്ട മിനിമം സമയം കഴിഞ്ഞു പോയെങ്കിലും എഴുപതു ദിവസങ്ങള്‍ക്ക് ശേഷം കെന്നി മന്ത്രിസഭയുണ്ടാക്കുന്നത്  കേവല ഭൂരിപക്ഷം പോലും ഇല്ലാതെയാണ്.

ഫിയനഗേലും സ്വതന്ത്രരും ചേര്‍ന്ന് വരച്ച ലക്ഷ്മണരേഖയ്ക്കുള്ളില്‍ നിന്നും ഭരണം നിയന്ത്രിക്കുമ്പോള്‍ അയര്‍ലണ്ടിലെ ഗ്രാമീണമേഖലയുടെ ഉള്‍ത്തുടിപ്പുകള്‍ കൂടുതല്‍ മാനിയ്ക്കപ്പെടുന്ന സര്‍ക്കാരാവും ഇനിയുണ്ടാകുന്നത് എന്ന് ഉറപ്പ്.

കരാര്‍ അനുസരിച്ച് മുഖ്യപ്രതിപക്ഷമായ ഫിയനാഫാള്‍ നിഷ്പക്ഷത പാലിച്ച് സര്‍ക്കാരിനെ എതിര്‍ത്തോ അനുകൂലിച്ചോ വോട്ട് ചെയ്യാതെ മാറിയിരിക്കുമ്പോള്‍ ബാക്കിയുള്ള അംഗങ്ങളുടെ ആകെ സംഖ്യയില്‍ കേവല ഭൂരിപക്ഷമായ 58 വോട്ടുകള്‍ ലഭിക്കുന്നതോടെയാണ് ഡോള്‍ അതിന് അനുവദിച്ചാല്‍ ,എന്‍ട കെന്നി ഇന്ന് മന്ത്രിസഭയ്ക്ക് അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതി ഭവനില്‍ എത്തുക.പ്രസിഡണ്ട് അനുവദിച്ചാല്‍ തിരിച്ചെത്തി മന്ത്രിസഭാംഗങ്ങളുടെ പേര് വിവരം കെന്നി പ്രഖ്യാപിക്കും.

ലഭിക്കുന്ന വിവരം അനുസരിച്ച് 11 ഫിനഗേല്‍ അംഗങ്ങളും മൂന്ന് സ്വതന്ത്രരും കാബിനറ്റില്‍ ഇടം നേടിയേക്കും.

ഫിനഗേല്‍ മന്ത്രിമാരില്‍ മൈക്കില്‍ നൂനന്‍ ധനകാര്യവകുപ്പില്‍ തന്നെ തിരിച്ചു വരാനാണ് സാധ്യത. ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡ് നീതിന്യായമന്ത്രിയായി തുടര്‍ന്നേക്കും.ലിയോ വരേദ്കറെ ആരോഗ്യവകുപ്പിന് പുറമേ വിദേശകാര്യമന്ത്രി സ്ഥാനത്തേയ്ക്കും പരിഗണിക്കുന്നുണ്ട്.

ഒരു ഉപപ്രധാന മന്ത്രി ഉണ്ടാവുകയാണ് എങ്കില്‍ ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരിലും ഈ മൂന്നു പേരും ഉള്‍പ്പെടുന്നു.കൂടുതല്‍ സാധ്യത ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡിനു തന്നെ.സൈമണ്‍ കൊവ്‌നെയ്ക്കും ഏതെങ്കിലും മികച്ച വകുപ്പിന്റെ ചുമതലയാവും ലഭിക്കുക.

റിച്ചാര്‍ഡ് ബര്‍ട്ടന്‍ ചോദിച്ച് വാങ്ങാനിരിക്കുന്നത് വിദ്യാഭ്യാസവകുപ്പാണ്. ലേബര്‍ കൈകാര്യം ചെയ്തിരുന്ന പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ വകുപ്പ് പാസ്‌കല്‍ ഡോണഗിന് ലഭിക്കാനാണ് സാധ്യത.ലേബര്‍ മന്ത്രിമാരുടെ മറ്റു വകുപ്പുകളായ ആര്‍ട്‌സ്, റെജിന ഡോഹെര്‍ത്തിയ്ക്കും,സോഷ്യല്‍ പ്രൊട്ടക്ഷന്‍ കോര്‍കോറാന്‍ കെന്നഡിയ്ക്കും ലഭിച്ചേക്കും.താലയില്‍ നിന്നും ജയിച്ചെത്തിയ കാതറിന്‍ സൊപ്പോണേ ശിശുക്ഷേമവകുപ്പാണ് ചോദിച്ചിരിക്കുന്നത്.

സൈമണ്‍ ഹാരിസിനെ ചീഫ് വിപ്പ് പദവിയ്ക്ക് പുറമേ സോഷ്യല്‍ പ്രൊട്ടക്ഷന്‍, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയില്‍ ഒന്ന് ഏല്‍പ്പിക്കാനും കെന്നിയ്ക്ക് ആലോചനയുണ്ട്.പുതിയ സഭയിലെ താരമാവും സൈമണ്‍ ഹാരിസ് എന്നാണു പൊതു നിഗമനം.ഷെയിന്‍ റോസും (സ്വതന്ത്രന്‍)കാബിനറ്റ് റാങ്കോടെ മന്ത്രിയായേക്കും

സ്വതന്ത്രനായ ഡെന്നിസ് നൊട്ടെന്‍ ഗ്രാമ വികസന മന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ചയാളാണ്.മൈക്കില്‍ ഹീലി റെ,ഡാരാ മര്‍ഫി എന്നിവരും സഹമന്ത്രി സ്ഥാനത്ത് എത്തുമെന്നാണ് സൂചനകള്‍.

Scroll To Top