Sunday December 04, 2016
Latest Updates

ബ്രിട്ടനിലെ പുതിയ കുടിയേറ്റ നിയമം; ഇന്ത്യക്കാരടക്കംആയിരക്കണക്കിന് പേര്‍ക്ക് രാജ്യം വിടേണ്ടി വരും

ബ്രിട്ടനിലെ പുതിയ കുടിയേറ്റ നിയമം; ഇന്ത്യക്കാരടക്കംആയിരക്കണക്കിന് പേര്‍ക്ക് രാജ്യം വിടേണ്ടി വരും

ബ്രിട്ടനില്‍ ഏപ്രില്‍ 6 നു പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ കുടിയേറ്റ നിയമപ്രകാരം 40,000ഓളം വരുന്ന കുടിയേറ്റക്കാര്‍ക്ക് രാജ്യം വിടേണ്ടി വരും. ഇന്ത്യ, സൗത്ത് ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് ബ്രിട്ടനിലെത്തിയവരില്‍ വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്. ടയര്‍ 2 വിസ വഴി ബ്രിട്ടനിലെത്തി ജോലി ചെയ്യുന്നവര്‍, 5 വര്‍ഷത്തിനു ശേഷം രാജ്യം വിടണം എന്നാണ് പുതിയ നിയമം പറയുന്നത്. 35,000 പൗണ്ടില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെയാണ് ഇത് ബാധിക്കുക.

മുമ്പ് ടയര്‍ 2 വിസ വഴി രാജ്യത്തെത്തിയവര്‍ക്ക് 5 വര്‍ഷത്തിനു ശേഷം രാജ്യത്ത് തുടരുന്നതിനായി അപേക്ഷ നല്‍കാന്‍ കഴിയുമായിരുന്നു. 20,800 പൗണ്ടിനുള്ളില്‍ മാത്രം വരുമാനമുണ്ടായാലും മതിയായിരുന്നു.യൂ കെ യിലെ മിനിമം വാര്‍ഷിക ശമ്പളത്തില്‍ നിന്നും ഏതാണ്ട് 5000 പൌണ്ട് കുറവായിരുന്നു ഈ തുക. ഇതാണ് പുതിയ നിയമത്തിലൂടെ മാറാന്‍ പോകുന്നത്.

ഐ ടി,ടീച്ചിംഗ് മേഖലകളിലടക്കമുള്ള 40,000ഓളം വരുന്ന വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് പുതിയ നിയമം മൂലം രാജ്യം വിടേണ്ടി വരും. നഴ്‌സിങ് മേഖലയില്‍ സ്റ്റാഫിന്റെ കുറവ് അനുഭവിക്കുന്നതിനാല്‍ നഴ്‌സുമാരെ ഈ നിയമം താല്‍ക്കാലികമായി ബാധിക്കില്ല.

അതേസമയം നിയമത്തിനെതിരായി വലിയ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. നിയമത്തിനെതിരായി 1 ലക്ഷത്തോളം പേരുടെ ഒപ്പ് സ്വീകരിച്ചു കഴിഞ്ഞു. നിയമം രാജ്യത്തിന് അധിക ബാധ്യത വരുത്തി വയ്ക്കുമെന്നും വാദമുണ്ട്.

Scroll To Top