Saturday December 10, 2016
Latest Updates

പുതിയ കുടിയേറ്റം :ബ്രസീലിയന്‍ പട അയര്‍ലണ്ടിലേയ്ക്ക്,ഇന്ത്യാക്കാര്‍ മൂന്നാം സ്ഥാനത്ത് 

പുതിയ കുടിയേറ്റം :ബ്രസീലിയന്‍ പട അയര്‍ലണ്ടിലേയ്ക്ക്,ഇന്ത്യാക്കാര്‍ മൂന്നാം സ്ഥാനത്ത് 

ഡബ്ലിന്‍:ബ്രസീല്‍കാരുടെ അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം സര്‍വകാല റിക്കാര്‍ഡ് ഭേദിക്കുന്നു.തൊഴില്‍ തേടിയും,വിദ്യാഭ്യസത്തിനായും ബ്രസീലുകാര്‍ ഏറ്റവും നല്ല താവളമായി അയര്‍ലണ്ടിനെയാണ് തിരഞ്ഞെടുക്കുന്നത്.

വിദ്യാഭ്യാസത്തിനായി അയര്‍ലണ്ടിലേക്ക് എത്തുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ റെസിഡന്റ് പെര്‍മിറ്റുകള്‍ നേടുന്നത് ബ്രസീലിയന്‍ വിദ്യാര്‍ത്ഥികളാണ്. 2014 ല്‍ അയര്‍ലണ്ടില്‍ റെസിഡന്‍സി പെര്‍മിറ്റ് നേടിയ ആകെ 36,728 പേരില്‍ 8,883 പേരും ബ്രസീലിയന്‍ വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന ഈ പ്രവണതയ്ക്ക് ഇത്തവണയും മാറ്റമില്ല.വിദ്യാഭ്യാസമാണ് ഇവരെ അയര്‍ലണ്ടില്‍ എത്തിക്കുന്ന പ്രധാന പ്രേരക ശക്തി.ഇംഗ്ലീഷ് ട്യൂഷന്‍ ലഭ്യമാകുന്നതും ഐറിഷ് യൂണിവേഴ്‌സിറ്റികളുടെ മികച്ച നിലവാരവുമാണ് ഇവരെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നത്.മാത്രമല്ല അയര്‍ലണ്ടും ബ്രസ്സീലും തമ്മില്‍ അടുത്തിടെയുണ്ടാക്കിയ വ്യാപാര ധാരണകളും ബ്രസീലുകാരുടെ വര്‍ദ്ധനവിന് കാരണമായി.

അമേരിക്കക്കാര്‍ക്കും അയര്‍ലണ്ട് ഏറെ പ്രിയപ്പെട്ട രാജ്യം തന്നെ.4737 അമേരിക്കക്കാരാണ് അയര്‍ലണ്ടില്‍ ഭാഗ്യം തേടി കഴിഞ്ഞ വര്‍ഷം എത്തിയത്. 

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം എത്തിയവരില്‍ മൂന്നാം സ്ഥാനം ഇന്ത്യാക്കാര്‍ക്കാണ്.ആകെ എത്തിയ 2897 പേരില്‍ കൂടുതലും ഐ ടി മേഖലയിലെ ജോലിക്കാരാണ്.ചൈനക്കാരും മോശമല്ല.

യൂറോപ്യന്‍ യൂണിയനിലെ മൊത്തം സംഖ്യ നോക്കിയാല്‍ റെസിഡന്റ് പെര്‍മിറ്റുകള്‍ ഏറ്റവും കൂടുതല്‍ നേടിയിരിക്കുന്നത് ഉക്രയിനില്‍ നിന്നുള്ളവരാണ്. 

Scroll To Top