Thursday December 08, 2016
Latest Updates

ശവസംസ്‌കാരത്തിന് പുതിയ വഴി!

ശവസംസ്‌കാരത്തിന് പുതിയ വഴി!

നുഷ്യരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പുതിയ വഴിയുമായി അമേരിക്കയിലെ ഫ്യൂണറല്‍ കമ്പനി. മൃതദേഹങ്ങള്‍ ആല്‍ക്കലൈന്‍ സൊലൂഷനില്‍ മുക്കി വച്ച ശേഷം ഓവു ചാലില്‍ ഒഴുക്കുകയാണ് അക്വാ ഗ്രീന്‍ ഡിസ്‌പോസിഷന്‍സ് എന്ന കമ്പനി കൊണ്ടുവന്ന പുതിയ രീതി. ഇത് പ്രകൃതിക്ക് കൂടുതല്‍ ഗുണകരമാകുമെന്നും കമ്പനി അധികൃതര്‍ പറയുന്നു.

മണ്ണില്‍ മറവു ചെയ്യുന്നതിന് സമാനമായ പ്രവര്‍ത്തനമാണ് പുതിയ രീതിയിലും നടക്കുന്നതെന്ന് കമ്പനി ഉടമയായ ഡെയ്ല്‍ ഹില്‍ട്ടണ്‍ പറയുന്നു. എന്നാല്‍ മണ്ണില്‍ മറവു ചെയ്യുമ്പോള്‍ ശരീരം പൂര്‍ണ്ണമായും നശിക്കാന്‍ 15 മുതല്‍ 20 വര്‍ഷം വരെ എടുക്കും. പക്ഷേ പുതിയ രീതിയില്‍ വളരെപ്പെട്ടെന്നു തന്നെ ശരീരം നശിക്കുമെന്നതാണ് വ്യത്യാസമെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ത്തന്നെ പ്രകൃതിയുമായി കൂടുതല്‍ സൗഹൃദപരമാണ് പുതിയ രീതി. രണ്ട് മണിക്കൂര്‍ വരെയാണ് സംസ്‌കാരത്തിന് എടുക്കുന്ന സമയം.

ശരീരത്തിന്റെ ജൈവിക വസ്തുക്കളെല്ലാം നശിച്ച ശേഷം അവശേഷിക്കുന്ന ദ്രവം രണ്ട് ഫില്‍ട്ടര്‍ സിസ്റ്റങ്ങളിലൂടെ കടത്തിവിടുന്നു. സേഷം ഇത് ഓവു ചാലിലേയ്ക്ക് തള്ളും. അസ്ഥികള്‍ പക്ഷേ മാറ്റിവയ്ക്കും. സംസ്‌കാരത്തിന് അഗ്‌നി ഉപയോഗിക്കുന്നേയില്ല!

അസ്ഥികള്‍ ഉണക്കി, പൊടിയായി പൊടിച്ച് മരിച്ചയാളുടെ കുടുംബത്തിന് ഔദ്യോഗികമായി മറവു ചെയ്യാന്‍ നല്‍കും.കഴിഞ്ഞ വര്‍ഷമാണ് താന്‍ ഈ ബിസിനസ് തുടങ്ങിയതെന്നും ഇതുവരെ 200ഓളം മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്‌കരിച്ചുവെന്നും ഹില്‍ട്ടണ്‍ പറഞ്ഞു.

Scroll To Top