Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ സ്ത്രീകളുടെ പ്രസവം ഇനി വീടുകളില്‍ തന്നെയാക്കാന്‍ നിര്‍ദേശം:മെറ്റേണിറ്റി സര്‍വീസ് അടിമുടി പരിഷ്‌കരിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍

അയര്‍ലണ്ടിലെ സ്ത്രീകളുടെ പ്രസവം ഇനി വീടുകളില്‍ തന്നെയാക്കാന്‍ നിര്‍ദേശം:മെറ്റേണിറ്റി സര്‍വീസ് അടിമുടി പരിഷ്‌കരിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍

ഡബ്ലിന്‍:വീടുകളില്‍ തന്നെ പ്രസവവും പ്രസവ ശുശ്രൂഷയും ഒരുക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി നാഷണല്‍ മറ്റേണിറ്റി സ്ട്രാറ്റജി 2016-2026 കരടുമായി സര്‍ക്കാര്‍ രംഗത്ത്. ഇതോടെ മെറ്റേണിറ്റി സര്‍വീസ് മേഖലയില്‍ മിഡ്‌വൈഫുമാര്‍ക്ക് പ്രഥമ സ്ഥാനം കൈവരും. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കരട് പ്രകാരം സ്ത്രീകള്‍ക്ക് പ്രസവം എവിടെ വച്ച് നടത്തണമെന്ന് സ്വയം തീരുമാനിക്കാം.ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റ്കളുടെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന പ്രസവങ്ങളില്‍ ഭൂരിഭാഗവും ഇനി മുതല്‍ മിഡ്‌വൈഫുമാരുടെ മേല്‍നോട്ടത്തിലാവും നടക്കുക. 

പ്രസവത്തിനു മുമ്പും ശേഷവും ശുശ്രൂഷകള്‍ വീട്ടില്‍ തന്നെ ലഭ്യമാക്കും. അപകട സാധ്യത കുറഞ്ഞ പ്രവസവങ്ങള്‍ വീട്ടില്‍ തന്നെ വേദന കുറയ്ക്കുന്ന മരുന്ന് കുത്തിവയ്ക്കാതെ നടത്താം. ഇലക്ട്രോണിക് ഭ്രൂണ പരിശോധന തുടങ്ങിയ അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവസസമയത്ത് സ്ത്രീയുടെ സംരക്ഷണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മിഡ്‌വൈഫ് മാനേജര്‍ക്കായിരിക്കും.

വീട്ടില്‍ വച്ച് തന്നെ പ്രസവിക്കാന്‍ തയാറാകുന്ന സ്ത്രീകള്‍ക്ക് വിഷമഘട്ടം ഉണ്ടായാല്‍ അടിയന്തര സേവനം ഉറപ്പാക്കുകയും വേണം. അത്തരം സാഹചര്യങ്ങളില്‍ ശുശ്രൂഷാ ചുമതല ഒബ്‌സ്ട്രീഷ്യനായിരിക്കും. സര്‍ക്കാരിന്റെ ഈ കരട് നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പുതിയ കമ്മ്യൂണിറ്റി മിഡ്‌വൈഫറി സര്‍വീസ് കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടിവരും. ഇതിന്റെ പ്രവര്‍ത്തനം ആശുപത്രിയുടെ ഔട്ട്‌റീച്ച് സര്‍വീസ് ആയി നടത്തേണ്ടി വരും. അടുത്ത നാളുകളില്‍ നൂറോളം കണ്‍ട്ടന്റ് ഒബ്‌സ്ട്രീഷ്യന്‍മാരെ നിയമിക്കേണ്ടതായുണ്ട്. അതോടൊപ്പം തന്നെ കൂടുതല്‍ മിഡ്‌വൈഫുമാരെയും നിയമിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.











Scroll To Top