Friday December 09, 2016
Latest Updates

സ്തനാര്‍ബുദം മാറ്റുന്ന മരുന്ന് ഐറിഷ് ഗവേഷകര്‍ കണ്ടെത്തി,ഇത് ചരിത്രനേട്ടം

സ്തനാര്‍ബുദം മാറ്റുന്ന മരുന്ന് ഐറിഷ് ഗവേഷകര്‍ കണ്ടെത്തി,ഇത് ചരിത്രനേട്ടം

ഡബ്ലിന്‍:ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തെ ഭേദപ്പെടുത്താന്‍ പര്യാപ്തമായ മരുന്നു കണ്ടെത്തി ഐറിഷ് ശാസ്ത്രജ്ഞര്‍. കാന്‍സറിന് കാരണമാകുന്ന ട്രിപ്പിള്‍ നെഗറ്റിവ് സെല്ലുകള്‍ വളരുന്നത് തടയാന്‍ കഴിയുന്ന മരുന്നാണ് ഗവേഷണ വിദ്യാര്‍ത്ഥിയായ നീഫ് സൈനോട്ട് കണ്ടെത്തിയിരിക്കുന്നത്. എപിആര്‍-246 എന്നാണ് മരുന്നിന് പേരിട്ടിരിക്കുന്നത്. പ്രൊഫ. ജോ ഡഫി, പ്രൊഫ. ജോണ്‍ ക്രൗണ്‍ എന്നിവര്‍ക്കു കീഴിലാണ് സൈനോട്ട് ഗവേഷണം നടത്തുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ ഗവേഷണഫലം ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ ഉതകുന്നതാണെന്നാണ് പൊതു വിലയിരുത്തല്‍.

‘നിലവില്‍ കീമോതെറാപ്പി ഉപയോഗിച്ചാണ് ട്രിപ്പിള്‍ സെല്ലുകളുടെ വളര്‍ച്ച തടയുന്നത്. എന്നാല്‍ ചിലരില്‍ കീമോതെറാപ്പി വേണ്ടത്ര ഗുണം ചെയ്യില്ല. അവരില്‍ ഇനി മുതല്‍ പുതിയ മരുന്ന് ഉപയോഗിക്കാന്‍ കഴിയും. പാര്‍ശ്വഫലങ്ങള്‍ കുറയുകയും ചെയ്യും,’ സൈനോട്ട് പറഞ്ഞു. സെന്റ് വിന്‍സന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, യൂണിവേഴ്സിറ്റി കോളജ് ഡബ്ലിന്‍ എന്നിവിടങ്ങളിലായാണ് സൈനോട്ടും സംഘവും ഗവേഷണം നടത്തുന്നത്. ആളുകളില്‍ പരീക്ഷിച്ച് വിജയിച്ച ശേഷം മരുന്ന് വിപണിയില്‍ ഇറക്കും.

Scroll To Top