Thursday July 27, 2017
Latest Updates

ഷിന്‍ഫെയ്ന്‍ കൗണ്‍സിലര്‍ മൈക്കിള്‍ മാക് ഡോണ്‍ചാ പുതിയ ഡബ്ലിന്‍ മേയര്‍

ഷിന്‍ഫെയ്ന്‍ കൗണ്‍സിലര്‍  മൈക്കിള്‍ മാക് ഡോണ്‍ചാ പുതിയ ഡബ്ലിന്‍ മേയര്‍

ഡബ്ലിന്‍ : ഷിന്‍ഫെയ്ന്‍ കൗണ്‍സിലര്‍ മൈക്കിള്‍ മാക് ഡോണ്‍ചാ ഡബ്ലിന്‍ സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.കൗണ്‍സിലിന്റെ വാര്‍ഷികയോഗമാണ് ഇദ്ദേഹത്തെ ഡബ്ലിന്‍ നഗരപിതാവായി തിരഞ്ഞെടുത്തത്.കൗണ്‍സിലിന്റെ 348ാമത് മേയറാണ് ഇദ്ദേഹം. ലേബര്‍ പര്‍ട്ടിയിലെ എയ്ന്‍ ക്ലാന്‍സിയാണ് ഡപ്യൂട്ടി മേയര്‍.

ഡബ്ലിനിലെ ഭവന പ്രശ്നങ്ങള്‍ പരിഹരിക്കാനായിരിക്കും തന്റെ മുന്‍ഗണനയെന്ന് മേയര്‍ പറഞ്ഞു.മേയര്‍ ആയി ചുമതലയേറ്റ ഉടന്‍തന്നെ ഭവനമന്ത്രി ഇയോഗണ്‍ മര്‍ഫിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. ”കൂടുതല്‍ കൗണ്‍സില്‍ വീടുകള്‍ കൂടുതല്‍ കൗണ്‍സില്‍ ഭൂമിയില്‍” നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും ഇദ്ദേഹം വിശദീകരിച്ചു. ഇതിനാവശ്യമായ ഫണ്ട് നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

2011ലും 2014ലും ഇദ്ദേഹം കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഷീന്‍ഫെയ്നിന്റെ ദീര്‍ഘകാല അംഗമായ ഡോണ്‍ചാ,1990 മുതല്‍ 1996വരെ പാര്‍ട്ടി പത്രമായ ആന്‍ ഫോബ്ലാച്ട്-ന്റെ എഡിറ്റായിരുന്നു.മികച്ച ഐറീഷ് പ്രഭാഷകനും കൗണ്‍ഡസിലിന്റെ മൂര്‍ സ്ട്രീറ്റ് അഡ്വൈസറി കമ്മിറ്റിയുടെ ഫൗണ്ടിംഗ് മെമ്പറുമാണ്.സിറ്റി ഡബ്ലിന്‍ എജ്യൂക്കേഷന്‍ ആന്റ് ട്രയിനിംഗ് ബോര്‍ഡ്,ഹൂ ലെയ്ന്‍ ഗാലറി,നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റര്ല്‍ എന്നിവയുടെ മെംബറുമാണ് ഇദ്ദേഹം.മേയറായി തിരഞ്ഞെടുക്കപ്പെട്ട മാക് ഡോണ്‍ചയെ ഷീന്‍ ഫെയ്ന്‍ പ്രസിഡന്റ് ജെറി ആഡംസ് അനുമോദിച്ചു.

Scroll To Top