Tuesday December 06, 2016
Latest Updates

മയക്ക് മരുന്നടിക്കുന്നവര്‍ക്ക് കുത്തിവെപ്പ് കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ഡബ്ലിന്റെ പുതിയ വനിതാ മേയര്‍

മയക്ക് മരുന്നടിക്കുന്നവര്‍ക്ക് കുത്തിവെപ്പ് കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ഡബ്ലിന്റെ പുതിയ വനിതാ മേയര്‍

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരസഭയുടെ മേയറായി സിന്‍ഫിന്‍ പാര്‍ട്ടിയിലെ ക്രിയോ ന്നി ദയാലി തിരഞ്ഞെടുക്കപ്പെട്ടു.മേയറായിരുന്ന ക്രിസ്റ്റി  ബര്‍ക്കിന്റെ ഭരണകാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ മേയറെ തിരഞ്ഞെടുത്തത്.സിന്‍ ഫിന്‍ പാര്‍ട്ടിയ്ക്ക് ഇതാദ്യമായാണ് ഡബ്ലിനില്‍ ഒരു മേയറെ ലഭിക്കുന്നത്.ക്രംലിന്‍ കിമ്മേജ് വാര്‍ഡിനെ പ്രതിനിധീകരിച്ചാണ് ക്രിയോ ന്നി ദയാലി നഗരസഭയില്‍ എത്തിയത്. 
ഭരണപ്രതിപക്ഷ കക്ഷികളില്‍ ഉള്ളവരും,സ്വതന്ത്രരും ചേര്‍ന്ന ഐക്യമുന്നണിയാണ് ഡബ്ലിന്‍ നഗരത്തിന്റെ ഭരണം പങ്കിടുന്നത്.സ്വതന്ത്രരെ പ്രതിനിധീകരിച്ച് ക്രിസ്റ്റിബര്‍ക്കും ,സിന്‍ ഫിന്നിനെ പ്രതിനിധീകരിച്ച് ക്രിയോ ന്നി ദയാലിയും മേയറായി കഴിഞ്ഞു.ഇനിയുള്ള വര്‍ഷങ്ങളില്‍ ഫിനഗേല്‍,ലേബര്‍,ഫിയാന്നഫാള്‍ പാര്‍ട്ടികളുടെ മേയര്‍മാരായിരിക്കും സിറ്റിയുടെ ഭരണ സാരഥ്യം ഏല്‍ക്കുക.കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണിത്.

പുതിയ മേയര്‍ അധികാരമേറ്റയുടന്‍ നടത്തിയ ഒരു നീക്കം പക്ഷേ വിവാദങ്ങള്‍ക്ക് ഇട വരുത്തുകയാണ്.നഗരത്തിലെ ആയിരക്കണക്കിനായ മയക്ക് മരുന്ന് ഉപഭോക്താക്കള്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ കുത്തിവെയ്പ്പ് എടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നാണ് മേയറുടെ ആദ്യ പ്രഖ്യാപനം.

മയക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ കുത്തിവെയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച് പരസ്പരം കൈമാറുന്നതിനാല്‍ നഗരത്തില്‍ എച്ച് ഐ വി എയ്ഡ്‌സ് വന്‍തോതില്‍ പകരുന്നു എന്ന കണ്ടെത്തലാണ് മേയറെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
പക്ഷെ മുന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് അടക്കമുള്ള ഒട്ടേറെ കൌണ്‍സിലര്‍മാര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.

Scroll To Top