Sunday December 11, 2016
Latest Updates

സെല്‍ബ്രിഡ്ജില്‍ പുതിയ മലയാളിക്കട നാളെ മുതല്‍ ആരംഭിക്കും 

സെല്‍ബ്രിഡ്ജില്‍ പുതിയ മലയാളിക്കട നാളെ മുതല്‍ ആരംഭിക്കും 

സെല്‍ബ്രിഡ്ജ്;യൂണിഫോം അടക്കമുള്ള വസ്ത്ര വ്യാപാരരംഗത്ത് അയര്‍ലണ്ടില്‍ പ്രശസ്തമായ ജെ ആന്‍ഡ് ബി ഗാര്‍മെന്റ്‌സ് പുതിയ മേഖലയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.നാളെ (സെപ്റ്റംബര്‍ 12 ശനിയാഴ്ച്ച )സെല്‍ബ്രിഡ്ജില്‍ ജെ ആന്‍ഡ് ബി ഏഷ്യന്‍ സ്‌പൈസസ് എന്ന പേരില്‍ പുതിയ മലയാളികട ആരംഭിച്ചു കൊണ്ടാണ് ജെ ആന്‍ഡ് ബി ഗ്രൂപ്പ് പുതിയ സേവനമേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്.

മലയാളികള്‍ക്ക് ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗസാധനങ്ങളും സെല്‍ബ്രിഡ്ജിലെ ജെ ആന്‍ഡ് ബി ഏഷ്യന്‍ സ്‌പൈസസില്‍ നാളെ മുതല്‍ ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

തദ്ദേശിയര്‍ക്കും മലയാളികള്‍ക്കുമിടയില്‍ പ്രശസ്തമായ ജെ ആന്‍ഡ് ബി യുടെ നഴ്‌സിംഗ് യൂണിഫോമുകള്‍ക്കായുള്ള സെല്‍ബ്രിഡ്ജിലെ വില്പ്പന ശാലയോട് അനുബന്ധമായാണ് പുതിയ മലയാളിക്കടയും പ്രവര്‍ത്തിക്കുന്നത്.

നാളെ ഉച്ചയ്ക്ക് 2.30 ന് ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി പുതിയ സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിക്കും.എല്ലാ മലയാളികളെയും പുതിയ മലയാളികടയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

Scroll To Top