Thursday December 08, 2016
Latest Updates

ഡബ്ലിന്‍ സെന്റ് മേരീസ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്നു

ഡബ്ലിന്‍ സെന്റ് മേരീസ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്നു

ഡബ്ലിന്‍: ലൂക്കന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് എട്ടിന് ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നതാണ്.

വികാരി ഫാ. നൈനാന്‍ കുര്യാക്കോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മെയ് എട്ടാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് നമസ്‌കാരവും, 2.30ന് പെരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് മാദ്ധ്യസ്ഥപ്രാര്‍ഥന,പ്രസംഗം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും പെരുനാള്‍ ചടങ്ങുകളില്‍ ഭക്തിപൂര്‍വം പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് അറിയിച്ചു.
പള്ളിയുടെ അഡ്രസ്:Lucan presbyterian church,Lucan village,Dublin

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ. നൈനാന്‍ കുര്യാക്കോസ് ഫോണ്‍ 0877516463
ട്രസ്റ്റി:നിഗു കുരുവിള ഫോണ്‍ 0872811125
സെക്രട്ടറി:തോമസ് ഏബ്രഹാം 0877576769

Scroll To Top