Friday December 09, 2016
Latest Updates

ലൂക്കനിലേയ്ക്കും ബ്രേയിലേയ്ക്കും ലുവാസ് ലൈന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി വരുന്നു 

ലൂക്കനിലേയ്ക്കും ബ്രേയിലേയ്ക്കും ലുവാസ് ലൈന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി വരുന്നു 

ഡബ്ലിന്‍:നിലവില്‍ ഒരു റെയില്‍ പാതകളും ഇല്ലാത്ത ലൂക്കാനില്‍ നിന്ന് സിറ്റി സെന്ററിലേക്ക് ലുവാസ് ലൈന്‍ നിര്‍മ്മിക്കുന്നത്തിനുള്ള പദ്ധതി തയാറായി. ഇതോടൊപ്പം ബ്രേ,ഫിംഗ്ലസ്,പൂള്‍ബെഗ് പെനിന്‍സുല എന്നിവിടങ്ങളിലേക്കും ലുവാസ് ലൈനുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രസിദ്ധീകരിച്ചു. 

ഡബ്ലിന്റെ കിഴക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ലുവാസ് ലൈന്‍ വികസിപ്പിക്കാനാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഈ കോറിഡോറിലെ വര്‍ദ്ധിച്ച യാത്രാ ആവശ്യങ്ങള്‍ക്ക് ഇത് ഗുണകരമാകുമെന്ന് ഈ പദ്ധതിരേഖ പറയുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസ്ദ്ധീകരിച്ച ഡബ്ലിന്‍ ട്രാനസ്‌പോര്‍ട്ട് സ്ട്രാറ്റജിയില്‍ ലൂക്കനിലേക്കുള്ള മെട്രോ ലൈനിന്‍െ കാര്യം ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് പുരോഗതി ഉണ്ടായില്ല. 

ഡബ്ലിന്‍ സിറ്റി പ്രദേശത്തെ ലുവാസ് ലൈന്‍ മുഖേനെ പൂര്‍ണ്ണമായും ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലുവാസ് ലൈനുകള്‍ പണി പൂര്‍ത്തിയാക്കണം എന്നാണ് നയരൂപരേഖ പറയുന്നത്.സാഗട്ടില്‍ നിന്നും തുടങ്ങുന്ന നിലവിലുള്ള റെഡ് ലൈനിലെ യാത്ര റിംഗ്‌സെന്‍ട്,ഐറിഷ് ടൌണ്‍ പ്രദേശങ്ങള്‍ വരെ വിപുലീകരിക്കാനും പദ്ധതി തയാറാവുന്നുണ്ട്.

ബ്രേയിലേയ്ക്കുള്ള പുതിയ പാത സാന്‍ഡിഫോര്‍ഡ് ബ്രൈഡ്‌ഗ്ലെനില്‍ നിന്നും ആരംഭിക്കാനാണ് പദ്ധതി.ഷാങ്കില്‍ വഴി ബ്രേ ഡാര്‍ട്ട് സ്റ്റേഷനില്‍ അവസാനിക്കും വിധമാണ് ഈ ലൈന്‍ ഉദ്ദേശിക്കുന്നത്.


നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി മറ്റു കൌണ്ടിയിലെ നഗരങ്ങളിലേയ്ക്ക് പുതിയതായി കൂടുതല്‍ ബസുകള്‍ ആരംഭിക്കുന്നതിനുള്ള രൂപരേഖയും സര്‍ക്കാര്‍ പുറത്തുവിട്ടു. 

Scroll To Top