Sunday December 04, 2016
Latest Updates

പുതിയ ലണ്ടന്‍ മേയര്‍ വന്നു,എല്ലാം ശരിയാക്കാന്‍ തുടങ്ങി…

പുതിയ ലണ്ടന്‍ മേയര്‍ വന്നു,എല്ലാം ശരിയാക്കാന്‍ തുടങ്ങി…

ലണ്ടനിലെ റോഡുകളില്‍ ഇനിമുതല്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന പരസ്യ ബോര്‍ഡുകള്‍ പാടില്ലെന്ന് പുതിയ മേയര്‍ സാദിഖ് ഖാന്‍. ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്നെ ഖാന്‍ വാഗ്ദാനം നല്‍കിയിരുന്നു. ശരീരത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നവയാണ് ഇത്തരം പരസ്യങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികളുടെ പിതാവ് എന്ന നിലയ്ക്കാണ് താന്‍ ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നിലപാടെടുത്തിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം പരസ്യങ്ങള്‍ കാണുന്നവര്‍ക്ക് തങ്ങളുടെ ശരീരം പൂര്‍ണ്ണമല്ല എന്ന തോന്നലാണ് ഉണ്ടാകുന്നത്. അതിനാല്‍ത്തന്നെ പരസ്യം പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങി, പരസ്യത്തിലെ മോഡലിന്റേതു പോലുള്ള ശരീരം സ്വന്തമാക്കാന്‍ ആളുകള്‍ പ്രേരിതരാകുന്നു.

വിവാഹബന്ധത്തില്‍ തുല്യത വേണമെന്നാവശ്യപ്പെട്ടും ഖാന്‍ മുമ്പ് പ്രചാരണം നടത്തിയിരുന്നു. ഇത് തീവ്രമതവാദികളായ മുസ്ലിങ്ങളെ പ്രകോപിപ്പിക്കുകയും, ഖനെതിരെ ഫത്വ ഇറക്കാന്‍ കാരണമാകുകയും ചെയ്തിരുന്നു

Scroll To Top