Saturday December 03, 2016
Latest Updates

ഫേസ് ബുക്കില്‍ പുതിയ ലൈക്ക് ബട്ടണുകള്‍ ..പരീക്ഷിക്കാന്‍ ഭാഗ്യം അയര്‍ലണ്ട്കാര്‍ക്ക് …. 

ഫേസ് ബുക്കില്‍ പുതിയ ലൈക്ക് ബട്ടണുകള്‍ ..പരീക്ഷിക്കാന്‍ ഭാഗ്യം അയര്‍ലണ്ട്കാര്‍ക്ക് …. 

രോ ഫേസ് ബുക്ക് പോസ്റ്റും നോക്കിയിരിക്കുമ്പോള്‍ എന്തൊക്കെ വികാരങ്ങളാണ് മനസ്സിലൂടെ കടന്ന് പോവുക. സ്‌നേഹം, സന്തോഷം, ദുഖം, ദേഷ്യം. ചില പോസ്റ്റുകള്‍ കാണുമ്പോള്‍ ഷോക്കാവും ചിലപ്പോള്‍ പൊട്ടിച്ചിരിക്കാന്‍ തോന്നും. പക്ഷേ ഇതെല്ലാം കൂടി പ്രകടിപ്പിക്കാന്‍ ആകെ ഒരേ ഒരു മാര്‍ഗ്ഗം മാത്രം ഞെക്കി ഞെക്കി വിരല് തേഞ്ഞ ‘ ലൈക്ക്’ ബട്ടണ്‍! വിഷമിക്കേണ്ട ഫേസ് ബുക്ക് നിങ്ങളുടെ വീര്‍പ്പ് മുട്ടലിന് ഇതാ പരിഹാരം തരുന്നു. ഇനി ലൈക്ക് ബട്ടണൊപ്പം നിങ്ങളുടെ വികാരങ്ങള്‍ യഥേഷ്ട്ം പ്രകടിപ്പിക്കാന്‍ ഏഴ് ബട്ടണുകള്‍ കൂടി ഇനി നിങ്ങള്‍ക്ക് സ്വന്തം.

ലൈക്ക് ബട്ടണ് പകരം ഒരു സംവിധാനം ഒരുക്കുന്നുണ്ടെന്ന് ഫേസ് ബുക്കിന്റ ബോസ്സ് മാര്‍ക്ക് സൂക്കര്‍ബര്‍ഗ് കഴിഞ്ഞ ആഴച പറഞ്ഞപ്പോള്‍ ഒരു ഡിസ് ലൈക്ക് ബട്ടണ്‍ കൂടി മാത്രമാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ സ്‌നേഹം, പൊട്ടിച്ചിരി, സന്തോഷം, ഷോക്ക്, ദുഖം, ദേഷ്യം തുടങ്ങി ആറു പുതിയ ബട്ടണുകളാണ് വന്നിരിക്കുന്നത്. ഇവ പരീക്ഷിക്കാനുള്ള ഭാഗ്യമാവട്ടെ അയര്‍ലണ്ടുകാര്‍ക്കും.അയര്‍ലണ്ടിലും സ്‌പെയിനിലും ഉള്ള ഫേസ് ബുക്ക് വരിക്കാര്‍ക്കാണ് വരും ദിവസങ്ങളില്‍ ഇവ പരീക്ഷിക്കാനുള്ള അവസരം നല്‍കുന്നത്.

ഫേസ് ബുക്കില്‍ ‘ഒരു കെട്ടിപ്പിടുത്ത’ ബട്ടണ്‍ കൊണ്ടുവരുന്ന കാര്യവും സൂക്കര്‍ ബര്‍ഗ് പറഞ്ഞിരുന്നു! സുന്ദരിമാരെ സംബന്ധിച്ചിടത്തോളം അനാവശ്യമായ കെട്ടിപ്പിടുത്തങ്ങള്‍ പ്രതീക്ഷിക്കാമെന്ന കാര്യം ഉറപ്പായതിനാല്‍ കരണത്ത് അടി നല്‍കുന്ന ബട്ടണ്‍ കൂടി വേണ്ടി വരുമോ എന്നാണ് സംശയം! എന്തായാലും ബട്ടണുകള്‍ എല്ലാം കൂടി കുഴഞ്ഞ് കുളമാകുമോ എ്ന്ന കാര്യം ആഴ്ചകള്‍ക്കുള്ളില്‍ വ്യക്തമാവും.

Scroll To Top