Sunday May 28, 2017
Latest Updates

അയര്‍ലണ്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ഏകീകൃത ലൈസന്‍സിംഗ് സമ്പ്രദായം:ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട ! 

അയര്‍ലണ്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ഏകീകൃത ലൈസന്‍സിംഗ് സമ്പ്രദായം:ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട ! 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതിയതായി ഏതു തരത്തിലുള്ള വ്യാപാരങ്ങളോ സംരംഭങ്ങളോ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല.ഒരൊറ്റ അപേക്ഷയിന്മേല്‍ എല്ലാത്തരം ലൈസന്‍സുകളും അനുമതി പത്രങ്ങളും ലഭ്യമാകുന്ന ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു.ഡിസംബര്‍ മാസത്തോടെ പൂര്‍ണ്ണമായ തോതില്‍ ഏകീകൃത ലൈസന്‍സിംഗ് കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ അറിയിച്ചു.

സാധാരണ വ്യാപാരസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു പോലും അനുമതി ലഭിക്കുന്നതിന് അനിയന്ത്രിതമായ താമസം ഉണ്ടാവുന്നത് കാരണമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.ആദ്യ ഘട്ടത്തില്‍ ചെറുകിട വ്യാപാരങ്ങളും,റീട്ടൈല്‍ സ്ഥാപനങ്ങളും ആരംഭിക്കുന്നതിനുള്ള ലൈസന്‍സുകളാണ് കേന്ദ്രം വിതരണം ചെയ്യുക.ഈ ഇനത്തില്‍ മാത്രം 20.000 അപേക്ഷകരാണ് രാജ്യത്ത് ലൈസന്‍സിനായി കാത്തിരിക്കുന്നത്.സ്ട്രീറ്റ് ഷോപ്പുകള്‍ മുതല്‍,ചെറുകിട വ്യാപാരം വരെ ആരംഭിക്കുന്നതിനുള്ള അപേക്ഷകളാണ് ഇവ.

ഒരേ വ്യാപാരം ആരംഭിക്കുന്നതിന് ലൈസന്‍സുകള്‍ ലഭിക്കേണ്ടതിന് വിവിധ ഓഫിസുകള്‍ കയറിയിറങ്ങേണ്ട ക്ലേശവും ഇതോടെ ഒഴിവാകും.ആദ്യ ഘട്ടത്തില്‍ ചെറുകിട വ്യാപാരങ്ങളെ കേന്ദ്രീകരിക്കുന്ന പുതിയ സംവിധാനം ക്രമേണ എല്ലാ തരം ലൈസന്‍സുകളും നല്‍കുന്ന 40 പൊതു മേഖലസ്ഥാപനങ്ങള്‍ക്കും വേണ്ടിയും അപേക്ഷകള്‍ സ്വീകരിക്കും 

ആന്‍ പോസ്റ്റാണ് എസ്‌കര്‍ ഗ്രൂപ്പിന്റെ സാങ്കേതിക സഹായത്തോടെ പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുക.

Scroll To Top