Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ നൂറു മില്യന്റെ ലൈബ്രറി വരുന്നു

ഡബ്ലിനില്‍ നൂറു മില്യന്റെ ലൈബ്രറി വരുന്നു

ഡബ്ലിന്‍:ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ 100 മില്ല്യണ്‍ യൂറോയോളം മുടക്കി ലൈബ്രറി പണിയുന്നു. 60 മില്ല്യണ്‍ യൂറോയുടേതാണ് പദ്ധതി എങ്കിലും 10.5 മില്ല്യണ്‍ പ്രൊഫഷണല്‍ ഫീസ്, 13 മില്ല്യണ്‍ വാറ്റ് എന്നിങ്ങനെ ആകെ 100 മില്ല്യണോളം ചെലവാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിക്കായി ഫണ്ട് നല്‍കുക പാരനല്‍ സ്‌ക്വയര്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റിയാണ്. ഇവരുടെ തന്നെ കമ്പനിയായ പി.എസ്.ക്യു ഡെവലപ്മെന്റ്സ് ലിമിറ്റഡ് ആണ് നിര്‍മ്മാണം നടത്തുക. സിറ്റി കൗണ്‍സിലും സഹായം നല്‍കും. രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് ബിസിനസ് കമ്പനി കെന്നഡി വില്‍സണ്‍, പബ്ലിക് വര്‍ക്സ് ഓഫിസ് എന്നിവയും നിര്‍മ്മാണത്തില്‍ പങ്കാളികളാകും. 2019ല്‍ ആരംഭിക്കുന്ന പണി 2021ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഐലക് സെന്ററിലെ സെന്‍ട്രല്‍ ലൈബ്രറി ഇതോടെ എടുത്തു കളയും.

200 സീറ്റുകളുള്ള കോണ്‍ഫറന്‍സ് ആന്‍ഡ് ഓഡിറ്റോറിയെ സ്പേസും ലൈബ്രറിക്കുള്ളില്‍ നിര്‍മ്മിക്കും. റെക്കോര്‍ഡിങ് സൗകര്യമുള്ള ലൈവ് മ്യൂസിക് വ്യെൂവും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഒപ്പം ചൈല്‍ഡ് ഫ്രണ്ട്ലി എജ്യുക്കേഷണല്‍ സെന്ററും സ്ഥാപിക്കും.

Scroll To Top