Saturday December 03, 2016
Latest Updates

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന് പുതിയ നേതൃത്വം:ജോര്‍ജ് പുറപ്പന്താനം പ്രസിഡണ്ട്,സിബു ജോസ് സെക്രട്ടറി 

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന് പുതിയ നേതൃത്വം:ജോര്‍ജ് പുറപ്പന്താനം പ്രസിഡണ്ട്,സിബു ജോസ് സെക്രട്ടറി 

സ്വോര്‍ഡ്‌സ്:സ്വോര്‍ഡ്‌സിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ 2015 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോര്‍ജ് പുറപ്പന്താനമാണ് പുതിയ പ്രസിഡണ്ട്.സെക്രട്ടറിയായി സിബു ജോസിനെയും തിരഞ്ഞെടുത്തു.മാസം സ്വോര്‍ഡ്‌സില്‍ ചേര്‍ന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ ആണ്പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍ :
ജോയിന്റ് സെക്രട്ടറി :ജെര്‍സണ്‍ സന്തോഷ് 
ട്രഷറര്‍ :അബിന്‍ ജേക്കബ്
മാനേജര്‍ :മനോജ് ജേക്കബ്

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:സെറിന്‍ ഫിലിപ്പ്,മനോജ് നന്ദനന്‍,

ക്യാപ്റ്റന്‍(ടീം ഒന്ന് ):റോയ് മാത്യു,വൈസ് ക്യാപ്റ്റന്‍ :ഷിജു നായര്‍ 

ക്യാപ്റ്റന്‍(ടീം രണ്ട് ) :റോഷന്‍ ഐപ്പ്,വൈസ് ക്യാപ്റ്റന്‍ :പവല്‍ കുര്യാക്കോസ്.

ഐറിഷ് ക്രിക്കറ്റ് ലീഗില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന് സാധിച്ചിട്ടുണ്ട്.എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.ക്ലബ്ബില്‍ അംഗത്വം എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന 2015ലെ ഓണാഘോഷം ഓഗസ്റ്റ് 29 ശനിയാഴ്ച ആയിരിക്കും നടത്തപ്പെടുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ജോര്‍ജ് പുറപ്പന്താനം0858544121 
സിബു ജോസ്0877707793 

Scroll To Top