Thursday December 08, 2016
Latest Updates

മൈന്‍ഡിന് പുതിയ നേതൃത്വം:ഷിബു ജോണ്‍ പ്രസിഡണ്ട്,മാത്യൂസ് തയ്യില്‍ സെക്രട്ടറി 

മൈന്‍ഡിന് പുതിയ നേതൃത്വം:ഷിബു ജോണ്‍ പ്രസിഡണ്ട്,മാത്യൂസ് തയ്യില്‍ സെക്രട്ടറി 

NEW MIND(ഫോട്ടോ)‘ആശംസകളോടെ’: സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് റെജി കൂട്ടുങ്കല്‍ പുതിയതായി ചുമതലയേല്‍ക്കുന്ന ഷിബു ജോണിനെ(ഇടതു നിന്നും മൂന്നാമത്)അഭിനന്ദിക്കുന്നു 

ഡബ്ലിന്‍ :നോര്‍ത്ത് ഡബ്ലിനിലെ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡ് പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ പ്രസിഡണ്ടായി ഷിബു ജോണും സെക്രട്ടറിയായി മാത്യൂസ് തയ്യിലും തിരഞ്ഞെടുക്കപ്പെട്ടു.നിലവിലുള്ള പ്രസിഡണ്ട് റെജി കൂട്ടുങ്കല്‍ പുതിയ ഭരണ സമിതിയിലെ ട്രഷററാവും.വൈസ് പ്രസിഡണ്ടായി സാജു കുമാറും ജോയിന്റ് സെക്രട്ടറിയായി ജെയ്‌മോന്‍ പാലാട്ടിയും അടക്കമുള്ള 21 അംഗ പ്രവര്‍ത്തകസമിതിയും തിരഞ്ഞെടുക്കപ്പെട്ടു.

ഡബ്ലിനിലെ എന്‍ സി പി ഹാളില്‍ നടത്തപ്പെട്ട വാര്‍ഷിക പൊതുയോഗത്തോട് അനുബന്ധിച്ച് അയര്‍ലണ്ടിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമങ്ങളെ കുറിച്ച് ഡാനിയേല ഗാരജ് നയിച്ച സെമിനാറും നടത്തപ്പെട്ടു.

വാര്‍ത്ത :ജിജി ജേക്കബ് 

MATHEWS

Scroll To Top