Monday August 21, 2017
Latest Updates

ആരാണ് ഫിനഗല്‍ നായകന്‍ (അയര്‍ലണ്ടിന്റേയും)? വരേദ്കറെന്ന് ഐറീഷ് ടൈസ് സര്‍വെ കോവ്‌നി തൊട്ടുപിന്നില്‍ ..

ആരാണ് ഫിനഗല്‍ നായകന്‍ (അയര്‍ലണ്ടിന്റേയും)? വരേദ്കറെന്ന് ഐറീഷ് ടൈസ് സര്‍വെ  കോവ്‌നി തൊട്ടുപിന്നില്‍ ..

ഡബ്ലിന്‍ :എന്‍ഡ കെന്നി വിടവാങ്ങിയതോടെ സൈമണ്‍ കോവ്‌നിയും ലിയോ വരദ്കറും പാര്‍ട്ടി നേതൃ സ്ഥാനത്തെത്താന്‍ പൊരിഞ്ഞ പോരാട്ടത്തിലാണ്.പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് ഇന്ന് വൈകീട്ട് ഡബ്ലിനില്‍ യോഗം ചേര്‍ന്ന് മല്‍സരത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

അതേസമയം സര്‍വെകളില്‍ നേതൃസ്ഥാനത്തേക്ക് മുന്‍തൂക്കം ലിയോ വരേദ്കര്‍ക്കാണ്. തൊട്ടുപിന്നില്‍ കോവേനിയുമുണ്ട്.ഇവരിലൊരാളായിരിക്കും ഭാവിയില്‍ പാര്‍ടിയെയും രാജ്യത്തേയും നയിക്കുകയെന്ന് ഉറപ്പിക്കാം.

സാമൂഹികസുരക്ഷാ മന്ത്രി വരദ്കറും ഭവന മന്ത്രി കോവ്‌നിയും അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമിടും.ഇതിനിടെ കൂടുതല്‍ നേതാക്കള്‍ മല്‍സരരംഗത്തേക്ക് വരുമെന്ന സൂചനയുമുണ്ട്.പ്രധാനമന്ത്രി കെന്നിയുടെ വിശ്വസ്ത ഫ്രാന്‍സിസ് ഫിട്സ് ജെറാള്‍ഡ് മല്‍രത്തിനുണ്ടാവുമെന്ന് വാര്‍ത്തയുണ്ട്.വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടനും സ്ഥാനമോഹികളുടെ കൂട്ടത്തിലുണ്ട്. വരുംദിനങ്ങളില്‍ കളത്തിലിറങ്ങുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഐറീഷ് ടൈംസ് ഫിനഗല്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം പേരും വരദ്കറെ പിന്തുണയ്ക്കുമെന്ന് തെളിഞ്ഞു.എല്ലാ നേതാക്കളും മനസ്സുതുറന്നില്ല. എങ്കിലും അഭിപ്രായം പറഞ്ഞ പാര്‍ട്ടിയുടെ വിവിധ തട്ടുകളിലുള്ള നേതാക്കളില്‍ 20 ശതമാനവും വരദ്കറെ ആഗ്രഹിക്കുന്നു. കോവ്‌നിയെ 14 ശതമാനം പിന്തുണയ്ക്കുന്നു.

നേതൃമല്‍സരത്തില്‍ ടിഡിമാര്‍,സെനറ്റര്‍മാര്‍,എം.ഇ.പിമാര്‍ എന്നിവര്‍ 65ശതമാനമാണ്.ബാക്കി 10 ശതമാനം കൗണ്‍സിലര്‍മാരും 25 ശതമാനം പാര്‍ടി അംഗങ്ങളുമാരുമാണ്.കോവ്‌നിയെ ഏഴ് ടി ഡിമാര്‍ പിന്തുണയ്ക്കുമ്പോള്‍ വരദ്കര്‍ക്ക് 15 പേരുടെ പിന്തുണയുണ്ട്.230 കൗണ്‍സിലര്‍മാരില്‍ 50പേര്‍ ഇതിനകം വരദ്കറെ പിന്തുണ അറിയിച്ചിട്ടുണ്ട്. 43 പേര്‍ കോവ്‌നിയോടൊപ്പമുണ്ട്.

Scroll To Top