Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ചെറിയ കുറ്റങ്ങള്‍ക്ക് ഫൈനടയ്ക്കാതിരുന്നാലും ഇനി ജയിലിലാവും

അയര്‍ലണ്ടില്‍ ചെറിയ കുറ്റങ്ങള്‍ക്ക് ഫൈനടയ്ക്കാതിരുന്നാലും ഇനി ജയിലിലാവും

ഡബ്ലിന്‍:രാജ്യത്ത് ഫൈനടയ്ക്കാതെ മുങ്ങി നടക്കുന്നവര്‍ ഇനി ജയിലില്‍പ്പോയി കിടക്കേണ്ടി വരും. വിവിധ നിയമലംഘനങ്ങള്‍ക്കായി ഫൈന്‍ നേരിടുന്നവര്‍ അത് അടയ്ക്കാത്ത പക്ഷം തടവു ശിക്ഷ അനുഭവിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന പുതിയ നിയമമാണ് ഇതിനു കാരണം.

ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിലായി 2,325 പേര്‍ ഇത്തരത്തില്‍ ജയിലിലായിട്ടുണ്ടെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അറിയിച്ചു. എന്നാല്‍ പുതിയ നിയമം അത്ര ഫലപ്രദമല്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണം കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ജയിലില്‍പ്പോയവരുടെ എണ്ണവും ഈ വര്‍ഷത്തെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമില്ല. കഴിഞ്ഞ വര്‍ഷം 12 മാസങ്ങളിലായി ഫൈന്‍ അടയ്ക്കാത്തതിന് തടവു ശിക്ഷ ലഭിച്ചത് 9883 പേര്‍ക്കാണ്. 2014ലാകട്ടെ 8979 പേരും.

എന്നിരുന്നാലും ഇത്തരത്തില്‍ ജയിലിലേയ്ക്ക് കൊണ്ടുവരുന്നവരില്‍ മിക്കവരെയും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പുറത്തുവിടാറുണ്ട്. ഇവരെ ജയിലിലേയ്ക്കും തിരിച്ചും വിടാനായി ഉപയോഗിക്കുന്ന വാഹനമടക്കം ചെലവ് ഏറെയാണെന്നതിനാല്‍ നിയമം ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല എന്ന വിമര്‍ശനം പലയിടത്തു നിന്നായി ഉയരുന്നുണ്ട്.

Scroll To Top