Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ പുതിയ നിയമം പ്രാബല്യത്തിലായി:ഇന്ന് മുതല്‍ സ്വന്തം മക്കളെപ്പോലും തല്ലാന്‍ പാടില്ല !

അയര്‍ലണ്ടില്‍ പുതിയ നിയമം പ്രാബല്യത്തിലായി:ഇന്ന് മുതല്‍ സ്വന്തം മക്കളെപ്പോലും തല്ലാന്‍ പാടില്ല !

ഡബ്ലിന്‍:നിങ്ങള്‍ എപ്പോഴെങ്കിലും മക്കളെ തല്ലാറുണ്ടോ?വല്ലപ്പോഴും കൈ കൊണ്ടെങ്കിലും ഒരു തല്ലു മക്കള്‍ക്കിട്ട് കൊടുക്കാത്ത മാതാപിതാക്കള്‍ മലയാളികള്‍ക്കിടയില്‍ കുറയും.ഓര്‍ക്കുക…ഇനി ആ പണി നടപ്പില്ലെന്നാണ് അയര്‍ലണ്ടിലെ പുതിയ നിയമം.

കുട്ടികളുടെ മന്ത്രി ജെയിംസ് റൈലി ഇന്നലെ പുതിയ ഉത്തരവില്‍ ഒപ്പുവെച്ചതോടെ ഇന്നലെ മുതല്‍ മക്കളെ പോലും തല്ലുന്നതടക്കം ഏതെങ്കിലും രീതിയില്‍ ശാരീരിക ഉപദ്രവം ചെയ്യുന്നതിനെതിരെ നിയമം പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ കുട്ടികളെ തല്ലിയാല്‍ കോടതിയില്‍ പോലും ന്യായീകരിക്കാനാകില്ല. 

കഴിഞ്ഞ ഏതാനും മാസങ്ങളായി മനുഷ്യാവകാശ സംഘടനകള്‍ ഈ ആവശ്യവുമായി രംഗത്തുണ്ട്. ശാരീരീകമായി ശിക്ഷിക്കുന്നതിനെതിരെയുള്ള പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഐറിഷ് സമൂഹത്തില്‍ പുതിയൊരു മാറ്റം പ്രകടമാകുമെന്ന് ഡോ. റൈലി പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിലൂടെ പുതിയൊരു നിയമലംഘനത്തിനു വഴിയൊരുക്കുകയല്ലെന്നും തെറ്റുചെയ്യുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
രക്ഷകര്‍ത്താക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് നിയമലംഘനമാണെന്ന് കഴിഞ്ഞ വര്‍ഷം ഐയുഎന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ സര്‍ക്കാരിനോട് പറയുകയുണ്ടായി. കുട്ടികളും അമ്മമാരും നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ച് 2014ല്‍ അന്തര്‍ദേശിയ മനുഷ്യാവകാശ കമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അയര്‍ലണ്ടിന്റെ നിലപാടിനെതിരെ വിമര്‍ശിക്കുകയുണ്ടായി. 

ശാരിരിക ശിക്ഷണ നടപടികള്‍ക്കെതിരെ ഐറിഷ് സര്‍ക്കാര്‍ അടിയന്തരമായി നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.. ശാരീരിക ശിക്ഷണത്തിനു പകരം അക്രമരഹിതമായ ശിക്ഷണമാണ് നടപ്പിലാക്കേണ്ടതെന്നും സമൂഹത്തെ ഇതിന്റെ ദോഷവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.sma


Scroll To Top