Thursday December 08, 2016
Latest Updates

ആണോ പെണ്ണോ ?അയര്‍ലണ്ടില്‍ ഇനി സ്വയം തീരുമാനിക്കാം, പുതിയ ജനന സര്‍ട്ടിഫിക്കറ്റും പാസ്സ്‌പോര്‍ട്ടും കിട്ടും

ആണോ പെണ്ണോ ?അയര്‍ലണ്ടില്‍ ഇനി സ്വയം തീരുമാനിക്കാം, പുതിയ ജനന സര്‍ട്ടിഫിക്കറ്റും പാസ്സ്‌പോര്‍ട്ടും കിട്ടും

ഡബ്ലിന്‍ :ജെന്‍ഡര്‍ റെക്കഗ്‌നിഷന്‍ ആക്ട് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ ഏതു വ്യക്തിക്കും തങ്ങളുടെ ലിംഗപരമായ വ്യക്തിത്വം സ്വയം തിരഞ്ഞെടുക്കുവാനുള്ള അവകാശം ലഭ്യമായി. 

ട്രാന്‍സ്‌ജെന്‍ഡന്‍ അഥവാ ഭിന്ന ലൈംഗികതയുള്ള വ്യക്തികള്‍ക്ക് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും പിന്‍ബലം ഇല്ലാതെ തങ്ങള്‍ ലിംഗപരമായി പുരുഷനാണോ സ്ത്രീയാണോ എന്ന് സ്വയം പ്രഖ്യാപിക്കാനും അതിന് ഔദ്യോഗികമായി അംഗീകാരം നല്‍കാനും അനുവദിക്കുന്ന നിയമമാണ് ഇത്. 

പുതുതായി പുരുഷനോ സ്ത്രീയോ ആകാന്‍ തീരുമാനിക്കുന്ന ആള്‍ക്ക് അങ്ങനെ വിവരം രേഖപ്പെടുത്തിയ പുതിയ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ട്, മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവ ലഭ്യമാകും. ഫലത്തില്‍ ഒരു വ്യക്തിക്ക് ‘സാമൂഹികമായി’ താന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് സ്വയം തീരുമാനിക്കാന്‍ കഴിയും എന്നതാണ് ഇനി വരാന്‍ പോകുന്നത്.

ഡോക്ടര്‍ ലിഡിയ ഫോയ്യുടെ നേതൃത്വത്തില്‍ നടത്തിയ ഇരുപത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന്റെ വിജയമായാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്.ഇന്നലെയാണ് പ്രസിഡന്റ് മൈക്കില്‍ ഡി ഹിഗ്ഗിന്‍സ് ഈ നിയമം ഒപ്പു വെച്ചത്.

Scroll To Top