Monday December 05, 2016
Latest Updates

പലനാള്‍ കള്ളന്‍ ഇനി എന്നും പിടിയില്‍!!അയര്‍ലണ്ടിലെ കള്ളന്മാരെ കാത്ത് പുതിയ നിയമം, പിടിക്കപ്പെട്ടാല്‍ പഴയ അടവ് നടക്കില്ല ! 

പലനാള്‍ കള്ളന്‍ ഇനി എന്നും പിടിയില്‍!!അയര്‍ലണ്ടിലെ കള്ളന്മാരെ കാത്ത് പുതിയ നിയമം, പിടിക്കപ്പെട്ടാല്‍ പഴയ അടവ് നടക്കില്ല ! 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ആവര്‍ത്തിച്ച് മോഷണക്കേസുകളില്‍ പിടിക്കപ്പെടുന്നവരെ ഇനി തുടര്‍ച്ചായായി ജയിലില്‍  അടക്കുമെന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം.ജയിലില്‍ നിന്നിറങ്ങി 12 മാസങ്ങള്‍ക്കുള്ളില്‍  വീണ്ടും മോഷണത്തിന് പിടിക്കപ്പെടുന്നവരെ ജാമ്യം നല്‍കാതെ കസ്റ്റഡിയില്‍ തടവില്‍  പാര്‍പ്പിക്കുന്നതിനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

വീടുകള്‍  കേന്ദ്രീകരിച്ച കവര്‍ച്ചക്കേസുകളില്‍ ഭൂരിപക്ഷത്തിലും അറസ്റ്റിലാവുന്നത് തുടര്‍ച്ചയായി മോഷണക്കേസുകളില്‍ പ്രതിയായാവുന്നവരാണ് എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിയമത്തിന് രൂപം നല്‍കാന്‍  സര്‍ക്കാര്‍ തീരുമാനിച്ചത്. 

മിക്ക പ്രതികളും പരോളില്‍ ഇറങ്ങുമ്പോഴും ,ശിക്ഷാ കാലാവധി തീര്‍ന്നാല്‍ ഉടനെയും പതിവ് ജോലി തേടി പോകുന്നുവെന്നാണ് കണ്ടെത്തല്‍ !

കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചുള്ള ഗാര്‍ഡയുടെ വിശകലനങ്ങള്‍  സൂചിപ്പിക്കുന്നത് 75 ശതമാനം കവര്‍ച്ചക്കേസുകള്‍ക്കും പിന്നില്‍ 25 ശതമാനം സ്ഥിരം മോഷ്ടാക്കളാണ് എന്നാണ്. സ്ഥിരം കള്ളന്മാരെ ഇനി തെരുവുകളില്‍  നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം എന്ന് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ് പറഞ്ഞു.എന്നാല്‍ ഇത് എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കപ്പെടും എന്നത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് സമ്മിശ്രപ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. മോഷണത്തിന് അയര്‍ലണ്ടിലെ പരമാവധി ശിക്ഷ 12 മാസമാണ്.

Scroll To Top