Sunday December 04, 2016
Latest Updates

‘വ്യാജ അടവുകള്‍’ ഇനി അയര്‍ലണ്ടില്‍ വേവില്ല..!,പുതിയ ഒരു നിയമം കൂടി …

‘വ്യാജ അടവുകള്‍’ ഇനി അയര്‍ലണ്ടില്‍ വേവില്ല..!,പുതിയ ഒരു നിയമം കൂടി …

ഡബ്ലിന്‍:ഏതെങ്കിലും തരത്തിലുള്ള ശിക്ഷകള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ അതു ശമ്പളത്തില്‍ നിന്നും ഈടാക്കാമെന്ന പുതിയ നിയമം വരുന്നു. ജനുവരി ഒന്നിന് നിയമം പ്രാബല്യത്തിലാകുന്നതോടെ പിഴ ഒടുക്കാത്തവര്‍ ആരും ഇനി അയര്‍ലണ്ടില്‍ ഉണ്ടാകില്ലെന്ന് നിയമമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ് ജരാള്‍ഡ് പറഞ്ഞു. പിഴത്തുക ശമ്പളത്തില്‍ നിന്നോ സെഷ്യല്‍ വെല്‍ഫെയറില്‍ നിന്നോ ആയിരിക്കും ഈടാക്കുക. പുതിയ നിയമം നടപ്പിലാക്കുന്നതിനായി കോര്‍ട്ട് സര്‍വീസില്‍ ഐടി അപ്ഗ്രഡേഷന്‍ ആവശ്യമാണെന്നും ഇത് ഒരു സമഗ്രമാറ്റത്തിനു തുടക്കമിടുമെന്നും ഫിറ്റ്‌സ് ജരാള്‍ഡ് ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ ആകെ ജയിലിലടയ്ക്കപ്പെട്ടവരില്‍ 55 ശതമാനവും ഫൈന്‍ അടയ്ക്കാത്തതിന്റെ പേരിലാണ് ശിക്ഷ അനുഭവിച്ചത്.ഇവരെ തീറ്റിപോറ്റാന്‍ തന്നെ ഫൈനിന്റെ നൂറു കണക്കിന് ഇരട്ടി ചിലവ് വേണ്ടി വന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.സര്‍ക്കാരിന്റെ ചിലവില്‍ ജയില്‍ സുഖവാസം’ നടത്താന്‍ മനപൂര്‍വം കുറ്റം ചെയ്തു ഫൈന്‍ അടയ്ക്കാതെ ജയില്‍ വാസം ഏറ്റു വാങ്ങുന്നവര്‍ ഇനിയും പെരുവഴിയില്‍ ആവാതെ തരമില്ല തന്നെ…







Scroll To Top