Friday December 02, 2016
Latest Updates

അയര്‍ലണ്ടിലെ അര്‍ഹതയില്ലാത്ത അഭയാര്‍ഥികളെ നാട് കടത്താന്‍ നിയമം വരുന്നു:പാക്കിസ്ഥാനികള്‍ കുടുങ്ങും

അയര്‍ലണ്ടിലെ അര്‍ഹതയില്ലാത്ത അഭയാര്‍ഥികളെ നാട് കടത്താന്‍ നിയമം വരുന്നു:പാക്കിസ്ഥാനികള്‍ കുടുങ്ങും

ഫോട്ടോ:നിര്‍ബന്ധിത നാടുകടത്തലിനെതിരെ ഡബ്ലിനില്‍ നടന്ന ധര്‍ണ്ണ 

ഡബ്ലിന്‍ :അര്‍ഹതയില്ലാത്ത അഭയാര്‍ഥികളെ അതിവേഗം നാട് കടത്താനുള്ള നിയമം വരുന്നു.പാക്കിസ്ഥാന്‍,ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമടക്കം ബ്രിട്ടണ്‍ വഴി അഭയം തേടി അനധികൃതമായി അയര്‍ലണ്ടില്‍ എത്തുന്ന അഭയാര്‍ഥികളുടെ പ്രവാഹം നേരിടുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിന്റെ ചുവട് പിടിച്ച് അഭയാര്‍ഥികളുടെ അപേക്ഷാവ്യവസ്ഥയിന്‍മേല്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനും,യോഗ്യരല്ലെങ്കില്‍ എത്രയും പെട്ടന്ന് ജന്മനാട്ടിലേയ്ക്ക് ഡീപോര്‍ട്ട് ചെയ്യുവാനുമാണ് തീരുമാനം.

സെനഡിനു മുമ്പാകെയുള്ള ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ബില്‍ തിങ്കളാഴ്ച ചേംബറില്‍ അവതരിപ്പിക്കും. ക്രിസ്മസിനു മുമ്പ് പുതിയ നിയമം പ്രാബല്യത്തിലാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

ബില്‍ പ്രാബല്യത്തിലാകുന്നതോടെ അയര്‍ലണ്ടിലെയും അഭയാര്‍ഥി അപേക്ഷാ നടപടികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ ആകുമെന്ന് ജസ്റ്റിസ് ആന്‍ഡ് ഇക്വാളിറ്റി വകുപ്പ് വക്താവ് പറഞ്ഞു.നിലവില്‍ അഭയാര്‍ഥികളുടെ അപേക്ഷയിന്‍മേല്‍ തീരുമാനം എടുക്കാന്‍ 5 വര്‍ഷം വരെ സമയം എടുത്തിരുന്നു.അത്രയും കാലം നിലവിലെ അഭയാര്‍ഥികള്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കുവാന്‍ കഴിയുമായിരുന്നു.

എന്നാല്‍ ഐറിഷ് റെഫ്യൂജി കൗണ്‍സില്‍, അയര്‍ലണ്ട് മൈഗ്രന്റ്‌സ് റൈറ്റ്‌സ് സെന്റര്‍, നാസ്‌ക് എന്നീ നാലു സംഘടനകള്‍ ബില്‍ പിന്‍വലിക്കണമെന്ന നിര്‍ദേശവുമായി രംഗത്തുവന്നിട്ടുണ്ട്.പുതിയ അപേക്ഷാ വ്യവസ്ഥിതി നടപ്പാക്കാന്‍ വേണമെന്നാണ് സംഘടനകളുടെ ആവശ്യം. 

Scroll To Top