Tuesday December 06, 2016
Latest Updates

ബ്രണ്ടന്‍ ഹൗളിന്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ ലീഡര്‍

ബ്രണ്ടന്‍ ഹൗളിന്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ ലീഡര്‍

ഡബ്ലിന്‍: ബ്രെണ്ടന്‍ ഹൗളിന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.ഐക്യകണ്ഡേനെയായിരുന്നു തിരഞ്ഞെടുപ്പ്.മുന്‍ ഉപ പ്രധാനമന്ത്രി കൂടിയായ ജോണ്‍ ബര്‍ട്ടന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ബ്രണ്ടന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

മുന്‍ സര്‍ക്കാരിലെ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് മന്ത്രിയായിരുന്നു ഹൗളിന്‍.ലീഡര്‍ സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍തിത്വം ഉയര്‍ത്തിയ അലന്‍ കെല്ലി ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ തന്നെ പിന്‍മാറിയിരുന്നു.

തന്റെ നല്ല കാലം പാര്‍ട്ടിക്കായി താന്‍ നീക്കി വച്ചുവെന്നും, പാര്‍ട്ടിയെ നയിക്കാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും ഹൗളിന്‍ പറഞ്ഞു. അയര്‍ലണ്ടിനെ ആധുനികവല്‍ക്കരിക്കുന്നതില്‍ ലേബര്‍ പാര്‍ട്ടി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും വെക്‌സ് ഫോര്‍ഡ് ടി.ഡി കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു

Scroll To Top