Sunday December 04, 2016
Latest Updates

നോക്കിലെ ബസലിക്കായ്ക്ക് പുതിയ മുഖം,10000 പേര്‍ക്ക് ഒരുമിച്ച് ആരാധന നടത്താന്‍ സൗകര്യമൊരുങ്ങി

നോക്കിലെ ബസലിക്കായ്ക്ക് പുതിയ മുഖം,10000 പേര്‍ക്ക് ഒരുമിച്ച് ആരാധന നടത്താന്‍ സൗകര്യമൊരുങ്ങി

നോക്ക്:നോക്കിലെ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രത്തിലെ ഔര്‍ ലേഡി ബസലിക്കാ,പതിനായിരം പേര്‍ക്ക് ഒരേ സമയം ആരാധന നടത്തുവാന്‍ തക്ക വിധം വിപുലീകരിച്ചു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.ബസലിക്കയുടെ ആകെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളില്‍ 80 % പണിയും പൂര്‍ത്തിയായതിനെ തുടര്‍ന്ന് ദേവാലയത്തിന്റെ ഉള്‍വശം ഈസ്റ്റര്‍ ദിനത്തില്‍ ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുത്തു കഴിഞ്ഞു. 
1976 ല്‍ പണി കഴിപ്പിച്ച ബസലിക്ക കഴിഞ്ഞ ഒക്‌റ്റോബര്‍ മാസം മുതലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചത്.

അള്‍ത്താരയില്‍ മൊസൈക്ക് പതിപ്പിക്കല്‍ ,സ്‌റ്റൈന്‍സ് ഗ്ലാസുകള്‍ ഘടിപ്പിക്കല്‍,അകവശത്തെ മറ്റ് ഇന്റീരിയര്‍ വര്‍ക്കുകള്‍ എന്നിവ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.ആകെ 10 മില്യന്‍ യൂറോയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.

16 ലക്ഷം തീര്‍ഥാടകരാണ് വര്‍ഷം തോറും നോക്കില്‍ എത്തിച്ചേരുന്നത്.ഇവരുടെ സൗകര്യാര്‍ഥം മറ്റു നിരവധി വികസന പ്രവര്‍ത്തനങ്ങളും നോക്കില്‍ പുരോഗമിക്കുന്നുണ്ട്.ഈ വര്‍ഷത്തെ തീര്‍ഥാടകസീസണ്‍ ഇന്നലെ മുതല്‍ ആരംഭിച്ചു.ഇനി എല്ലാ ദിവസങ്ങളിലും ബസലിക്കായില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടുമെന്നു ബസലിക്കാ ഓഫിസില്‍ നിന്നും അറിയിക്കുന്നു.

അയര്‍ലണ്ടിലെയും നോര്‍ത്തേന്‍ അയര്‍ലണ്ടിലെയും മലയാളികളായ വിശ്വാസികള്‍ മേയ് 2 ന് ശനിയാഴ്ച്ച വാര്‍ഷിക തീര്‍ഥാടനത്തിനായി നോക്കില്‍ എത്തിച്ചേരും.11 മണിക്ക് നോക്ക് ഔര്‍ ലേഡി ബസിലിക്കയില്‍ അര്‍പ്പിക്കപെടുന്ന കുര്‍ബാനക്ക് സീറോ മലബാര്‍ സഭയുടെ മൈഗ്രന്റ് കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്.ചാപ്ലൈന്മാരായ മോണ്‍സിഞ്ഞോര്‍. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്),ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍(കോര്‍ക്ക്) ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍),ഫാ. മനോജ് പൊന്‍കാട്ടില്‍ (ഡബ്ലിന്‍),ഫാ.ജോസഫ് കറുകയില്‍(ഡെറി), എന്നിവരും അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന മറ്റു വൈദികരും ബലിയില്‍ സഹകാര്‍മികത്വം വഹിക്കുന്നതാണ്.Msgr-Antony-Perumayan2-590x230

ഇതോടനുബന്ധിച്ച് മോണ്‍സിഞ്ഞോര്‍ പദവിയിലെത്തിയ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേറ്റര്‍ ഡോ.ആന്റണി പെരുമായനെ അനുമോദിക്കാനുള്ള ചടങ്ങുകളും നടത്തപ്പെടും.അയര്‍ലണ്ടിന്റെ ഏല്ലാ ഭാഗങ്ങളിലും തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു. 

kno nw3

knock

knock-basilica-2.jpg 23

 

 

kno nw2

 

Scroll To Top