Tuesday February 21, 2017
Latest Updates

എന്‍ട കെന്നി മന്ത്രിസഭയില്‍ 18 സഹമന്ത്രിമാര്‍ കൂടി,ഫിനഗേലിന്റെ മൂന്നിലൊന്നു ടി ഡി മാര്‍ക്കും മന്ത്രിപദവി

എന്‍ട കെന്നി മന്ത്രിസഭയില്‍ 18 സഹമന്ത്രിമാര്‍ കൂടി,ഫിനഗേലിന്റെ മൂന്നിലൊന്നു ടി ഡി മാര്‍ക്കും മന്ത്രിപദവി

ഡബ്ലിന്‍:എന്‍ട കെന്നി മന്ത്രിസഭയിലേക്ക് പുതിയ 18 സഹമന്ത്രിമാരെക്കൂടി നിയമിച്ചു.ഫിനഗേലിന്റെ ആകെയുള്ള അംഗങ്ങളുടെ മൂന്നിലൊന്നോളം പേര്‍ ഇതോടെ അധികാരസ്ഥാനങ്ങളില്‍ എത്തി.

കഴിഞ്ഞ ദിവസമാണ് പുതിയ മന്ത്രിമാരുടെ നിയമനം കാമ്പിനറ്റ് അംഗീകരിച്ചത്. ഫിനഗേല്‍ പാര്‍ട്ടിക്കാരും, ഗവണ്‍മെന്റ് രൂപീകരണത്തിന് സഹായിച്ച മറ്റ് മൂന്ന് സ്വതന്ത്രരുമാണ് പുതിയ സഹമന്ത്രി നിയമനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

‘ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനാണ് പുതിയ മന്ത്രിമാരെ ഈ വകുപ്പുകളില്‍ ചുമതലപ്പെടുത്തിയിരക്കുന്നത്. നിയമിതരായ നാല് മന്ത്രിമാരും ലഭിച്ചിരിക്കുന്ന വകുപ്പുകളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും കെന്നി പറഞ്ഞു.

മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് വെറും പ്രഹസനമാണെന്നാണ് എതിര്‍ പാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നത്. ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് വകുപ്പുകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തത് ഐറിഷ് ജനതയുടെ തനതായ കലാ പാരമ്പര്യം ഇല്ലാതാക്കുമെന്നും എതിര്‍കക്ഷികള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഡാരാ മര്‍ഫിയാണ് പുതിയ യൂറോപ്യന്‍ കാര്യസഹമന്ത്രി.മറ്റു മിക്ക മന്ത്രിമാര്‍ക്കും സാമൂഹ്യ സുരക്ഷ,ആരോഗ്യം,തൊഴില്‍ പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്.

Scroll To Top