Saturday September 23, 2017
Latest Updates

അയര്‍ലണ്ടില്‍ പുതിയതായി 25,000 തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കും,250 മില്യന്‍ യൂറോയുടെ പദ്ധതിയ്ക്ക് അനുമതിയായി 

അയര്‍ലണ്ടില്‍ പുതിയതായി 25,000 തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കും,250 മില്യന്‍ യൂറോയുടെ പദ്ധതിയ്ക്ക് അനുമതിയായി 

ഡബ്ലിന്‍ :രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ കാല്‍ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 250 മില്ല്യണ്‍ യൂറോ ചിലവിടുന്ന പ്രാദേശിക തൊഴില്‍ നയം വരുന്നു. കാര്‍ലോ,കില്‍ക്കെന്നി, ടിപ്പററി,വാട്ടര്‍ഫോര്‍ഡ്,വെക്‌സ്‌ഫോര്‍ഡ് എന്നികൌണ്ടികള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നു. 

അടുത്ത ആറുമാസത്തിനുള്ളില്‍ ക്ലോണ്‍മലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഈഷടെക്കിന്റെ കാള്‍സെന്ററില്‍ 200 പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കും.അറ്റ്‌ലാന്റ ആസ്ഥാനമാക്കിയ ഫ്‌ലൂഫിന്‍ പേയ്‌മെന്റ് സിസ്റ്റം മൂന്ന് വര്‍ഷത്തിനുള്ളില്‍ 40 പുതിയ തൊഴില്‍ അവസരങ്ങളും ന്യൂയോര്‍ക്ക് ആസ്ഥാനമായ സിഫര്‍ ടെക്ക് 36 അവസരങ്ങളും നല്‍കും. 

2015-2017 കാലയളവില്‍ പൂര്‍ത്തിയാക്കുന്ന 194 കര്‍മ്മ പദ്ധതികള്‍ രൂപപ്പെടുത്തി വരുന്നുണ്ട്. 

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടും, ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസുകളിലൂടെ അധിക സഹായങ്ങളിലൂടെയും,പുതിയ ബിസിനസുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനയുണ്ടാക്കാനാണ് പദ്ധതി. 

2019 നുള്ളില്‍ മേഖലയില്‍ കുറഞ്ഞത് 44 പുതിയ ബഹുരാഷ്ട്ര നിക്ഷേപങ്ങള്‍ ആരംഭിക്കും.ഡബ്ലിന്‍ കേന്ദ്രമാക്കിയ ബഹുരാഷ്ട്ര കമ്പനികളെ തെക്ക് കിഴക്കന്‍ മേഖലയില്‍ സാറ്റലൈറ്റ് ഓഫീസുകള്‍ തുറക്കാന്‍ പ്രോത്സാഹിപ്പിക്കുവാനായി സൗത്ത് ഈസ്റ്റ് എന്റര്‍പ്രൈസ് കോണ്‍ഫറന്‍സ് എന്ന പേരില്‍ കാമ്പയിന് നേതൃത്വം നല്‍കാനും സര്‍ക്കാര്‍ തയാറായി കഴിഞ്ഞു.

ആഗ്രിഫുഡ്, ബിസിനസ് സര്‍വ്വീസ്, ബയോഫാര്‍മ, മെഡ് ടെക്ക് കയറ്റുമതി കമ്പനികളില്‍ 20 ശതമാനം അധികം തൊഴിലുകള്‍ ഈ അവസരത്തില്‍ രൂപീകരിക്കും..

ആധുനിക നിര്‍മ്മാണ സംരഭങ്ങള്‍, 3ഡി പ്രിന്റിംഗ് കമ്പനികള്‍, പ്രിസിഷന്‍ എഞ്ചിനീയറിംഗ് എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധനല്‍കി കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിക്കും.

10 വര്‍ഷത്തിനുള്ളില്‍ ആഗ്രിഫുഡ് കയറ്റുമതിയില്‍ 85 ശതമാനം വര്‍ദ്ധനയുണ്ടാക്കാനുള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി നടപ്പാക്കും.

ഈസ്‌ടെക്ക് പോലെയുള്ള കമ്പനികളുടെ വിജയമാതൃകകളുടെ അടിസ്ഥാനത്തില്‍ മേഖലയില്‍ ഒരു ബിസിനസ് ഫൈനാന്‍ഷ്യല്‍ സര്‍വ്വീസുകള്‍ക്കായി ഒരു ഫോറം രൂപീകരിക്കാനും സര്‍ക്കാര്‍ മൂലധനം മുടക്കും.

ടൂറിസം മേഖലയില്‍ 3 ലക്ഷം അധിക വിനോദസഞ്ചാരികള്‍ക്ക് ആതിഥ്യമരുളുന്നതിലൂടെയും അയര്‍ലണ്ടിന്റെ പുരാതന കിഴക്കന്‍ ഭാഗങ്ങളുടെ വികസനത്തിലൂടെയും ക്രോസ്സ് കണ്‍ട്രി ഇനിഷ്യേറ്റീവുകളിലൂടെയും 5000 അനുബന്ധജോലികള്‍ നല്‍കാനാവുമെന്ന് കണക്കാക്കപ്പെടുന്നു.

പ്രധാന നഗരങ്ങളില്‍ റീട്ടെയിലര്‍മാരെ ഓണ്‍ലൈന്‍ വൗച്ചൗറുകള്‍ സ്വീകരിക്കുന്നത് ഇരട്ടിയാക്കുന്നതിലൂടെ കച്ചവടം മെച്ചപ്പടുത്തുന്നതിനും ഉപഭോക്താവിന്റെ അനുഭവം മെച്ചപ്പെുത്തുന്നതിനുള്ള പ്രൊപ്പോസലുകളും ഉള്‍പ്പെടെയുളള പദ്ധതികളും സര്‍ക്കാര്‍.

ഡ്രൈവ് ഫോര്‍ ടാലന്റ് മേഖലയില്‍ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹിപ്പിക്കുവാനായി തൊഴില്‍ ദാതാവും പരിശീലന, വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള അടുത്ത സഹകരണം വര്‍ദ്ധിപ്പിക്കാനായി റീജിയണ്‍ സ്‌കില്‍ ഫോറവും, ക്രമേണ അത് തെക്ക് കിഴക്കന്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയായി വികസിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

സമയബദ്ധിതമായി പുതിയ തൊഴില്‍ പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന് മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ അറിയിച്ചു 


Scroll To Top