Thursday November 23, 2017
Latest Updates

വാട്ടര്‍ ഫോര്‍ഡില്‍ പുതിയ 300 തൊഴിലവസരങ്ങള്‍

വാട്ടര്‍ ഫോര്‍ഡില്‍ പുതിയ 300 തൊഴിലവസരങ്ങള്‍

വാട്ടര്‍ ഫോര്‍ഡ് :ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ഭീമന്മാരായ വെസ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസ് വാട്ടര്‍ ഫോര്‍ഡില്‍ 300 തൊഴിലവസരങ്ങള്‍ തുറക്കുന്നു. വാട്ടര്‍ഫോര്‍ഡില്‍ 44 ഏക്കര്‍ വിസ്തൃതിയില്‍ കമ്പനി തുടങ്ങാനിരിക്കുന്ന സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും.
മരുന്നുകളുടെ പക്കേജിങ്ങിനും, വിതരണത്തിനും ആവശ്യമായ സാധന സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കമ്പനി 2018ഓടെ 150 പേര്‍ക്ക് സ്ഥാപനത്തില്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ തന്നെ ഇത് 300 ആയി ഉയര്‍ത്തുമെന്നും കമ്പനി സി ഇ ഒ എറിക് ഗ്രീന്‍ പ്രഖ്യാപിച്ചു. വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ കോര്‍ക്ക് റോഡിന് സമീപം ഓള്‍ഡ് കില്‍മീഡന്‍ റോഡില്‍ നോക്ക്ഹൗസിലാണ് പുതിയസ്ഥാപനം. 150 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി പ്രസിഡണ്ട് കാരന്‍ ഫ്‌ലിന്‍ അറിയിച്ചു.
ഐ ഡി ഏ അയര്‍ലണ്ടിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍സുലിന്‍ ഇന്‍ജെക്ടര്‍ കാറ്ററിഡ്ജുകള്‍, മറ്റ് കുത്തിവയ്പ്പുകള്‍ എന്നിവയുടെ പാക്കേജിങ്ങിനുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം 2018ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. മുലുഡാര്‍ട്ട്, ഡബ്ലിന്‍എന്നിവിടങ്ങളില്‍ കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രങ്ങള്‍ 2005 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പെനിന്‍സുവാലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷം ലോകവ്യാപകമായി 1.42 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവ് നടത്തിയിരുന്നു.

Scroll To Top