Monday December 05, 2016
Latest Updates

പുതിയ സര്‍ക്കാര്‍ ഉടനെയെങ്ങും ഉണ്ടാവില്ലെന്ന് ഫിനഗേല്‍ നേതാവ് ബ്രയാന്‍ ഹെയ്‌സ്

പുതിയ സര്‍ക്കാര്‍ ഉടനെയെങ്ങും ഉണ്ടാവില്ലെന്ന് ഫിനഗേല്‍ നേതാവ് ബ്രയാന്‍ ഹെയ്‌സ്

ഡബ്ലിന്‍: പുതിയ സര്‍ക്കാര്‍ രൂപീകൃതമാക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കുമെന്ന് ഫിന്‍ ഗേല്‍ ഡയറക്ടര്‍ ഓഫ് ഇലക്ഷന്‍സ് ബ്രയാന്‍ ഹെയ്‌സ്. എന്നിരുന്നാലും വോട്ടെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതായി അദ്ദേഹം സമ്മതിച്ചു. പുതിയ തെരഞ്ഞെടുപ്പിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.

‘അയര്‍ലണ്ടിലെ ജനങ്ങള്‍ നിര്‍ണ്ണയിച്ചു കഴിഞ്ഞു. ഇനിയും ഒരു ഇലക്ഷന്‍ നടത്തുക എന്നത് വിഡ്ഢിത്തമാണ്. രാഷ്ട്രീയക്കാരോട് ഇനി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ജനങ്ങള്‍ പറയുന്നത്,’ ഹെയ്‌സ് പറഞ്ഞു.

‘ഫിയന്ന ഫാളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നു ഞങ്ങളും, ഞങ്ങളോടു സഹകരിക്കാന്‍ തയ്യാറല്ലെന്ന് ഫിയന്ന ഫാളും വ്യക്തമാക്കിയ സ്ഥിതിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് കരുതുന്നത്,’ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഹെയ്‌സ് പ്രതികരിച്ചു. പാര്‍ട്ടിക്ക് സംഭവിച്ച തിരിച്ചടിയില്‍ ആരെയും ബലിയാടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം സ്വതന്ത്രരെയും,ചെറു പാര്‍ട്ടികളെയും പാട്ടിലാക്കാന്‍ ആകര്‍ഷകമായ 37 ഇന നയപരിപാടിയുമായി എന്ട കെന്നി ഇന്നലെ രംഗത്ത് വന്നു.ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഡയലിലെ ചര്‍ച്ചയ്ക്കായി കാവല്‍ പ്രധാനമന്ത്രി മുമ്പോട്ടു വെച്ചിരിക്കുന്നത്.ഇതാവട്ടെ സ്വതന്ത്രരെയും,ചെറു പാര്‍ട്ടികളുടെയും ആവശ്യങ്ങളുടെ സംഗ്രഹമാണ്.

എങ്കിലും മൈക്കില്‍ മാര്‍ട്ടിന് പിന്തുണ കൊടുക്കാനാണു ഇവരില്‍ അധികം പേരും മാനസികമായി തയാറെടുക്കുന്നതെന്നും കരുതപ്പെടുന്നു.

Scroll To Top