Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നുളള കണ്ടുപിടിത്തം ലോകത്തിന്റെ ഗതി മാറ്റുമോ? ഇന്ധന ചിലവില്‍ 90 ശതമാനം വരെ കുറവുണ്ടാകുമെന്ന് ട്രിനിറ്റിയിലെ ശാസ്ത്രജ്ഞര്‍

അയര്‍ലണ്ടില്‍ നിന്നുളള കണ്ടുപിടിത്തം ലോകത്തിന്റെ ഗതി മാറ്റുമോ? ഇന്ധന ചിലവില്‍ 90 ശതമാനം വരെ കുറവുണ്ടാകുമെന്ന് ട്രിനിറ്റിയിലെ ശാസ്ത്രജ്ഞര്‍

ഡബ്ലിന്‍:ഇപ്പോള്‍ ലഭ്യമായ വിലയില്‍ നിന്നും 90 ശതമാനം വരെ വിലക്കുറവില്‍ കാറുകളില്‍ ഇന്ധനമായി പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജന്‍ ഉപയോഗിക്കാമെന്നുള്ള കണ്ടുപിടുത്തവുമായി ഐറിഷ് ശാസ്ത്രജ്ഞര്‍.കാറുകളില്‍ പെട്രോളിന് പകരം ഹൈഡ്രജന്‍ ഉപയോഗിക്കാവുന്നതിനൊപ്പം താപപ്രസരണം ഒഴിവാക്കാനും പുതിയ കണ്ടുപിടുത്തത്തിനാവും.

ട്രിനിറ്റി കോളജിലെ CRANN ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്ക് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കാവുന്ന കാറുകളുടെ കാലമാണ് വരാന്‍ പോകുന്നത് എന്നാണ് പ്രൊഫസര്‍ മൈക്ക് ലിയോണ്‍ പറയുന്നത്. ഈ സംഘം വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് വെള്ളത്തില്‍ നിന്നും ശുദ്ധമായ ഹൈഡ്രജന്‍ വേര്‍തിരിക്കാന്‍ സാധിക്കും.തുറസ്സായ സ്ഥലങ്ങളില്‍ വച്ച് പോലും ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

കാറുകളില്‍ പെട്രോള്‍ നിറക്കുന്ന പോലെ ഹൈഡ്രജനും നിറക്കാന്‍ സാധിക്കും. ഈ ഇന്ധനം വച്ച് 400 മുതല്‍ 500 മൈല്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് പ്രൊഫസര്‍ മൈക്ക് ലിയോണ്‍ പറയുന്നത്. പെട്രോളിന് ഏറ്റവും മികച്ച പകരക്കാരന്‍ ഹൈഡ്രജന്‍ കാറുകള്‍ക്ക് ആകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

Scroll To Top