Sunday December 04, 2016
Latest Updates

ഭവനമേഖലയില്‍ കുറഞ്ഞ പലിശനിരക്കുമായി പുതിയ സ്ഥാപനം

ഭവനമേഖലയില്‍ കുറഞ്ഞ പലിശനിരക്കുമായി പുതിയ സ്ഥാപനം

ഗോള്‍വേ :നിലവിലുള്ള ബാങ്കുകളേക്കാള്‍ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്ത് പുതിയ ഭവനവായ്പാ സ്ഥാപനം രംഗത്ത്. ഫ്രാങ്ക് മണി എന്ന സ്ഥാപനമാണ് 2.8% പലിശ നിരക്കുമായി ജനങ്ങളെ ആകര്‍ഷിക്കാനെത്തുന്നത്.സാധാരണ ബാങ്കുകളേക്കാള്‍ 0.5% കുറവാണ് ഇത്.പദ്ധതി പ്രഖ്യാപിച്ചെങ്കിലും സെന്‍ട്രല്‍ ബാങ്കില്‍ നിന്നും അനുമതി കിട്ടുന്ന മുറയ്‌ക്കേ സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ.

സ്ഥാപനം ഏറെപ്പേരെ പണം ലാഭിക്കാന്‍ സഹായിക്കുമൊണ് കരുതുന്നത്. ഉദാഹരണമായി 300,000 യൂറോയ്ക്ക് 4.3% പലിശ നല്‍കുന്ന ഒരാള്‍ക്ക് ഫ്രാങ്ക് മണിയുടെ പലിശ പ്രകാരം വര്‍ഷം 3,000 യൂറോ ലാഭിക്കാം. 2.7 മുതല്‍ 2.8% വരെ പലിശയ്ക്ക് പണം നല്‍കാനാണ് ഫ്രാങ്ക് മണിയുടെ പദ്ധതിയെന്ന് ഒരു ബ്രോക്കര്‍ പറയുന്നു. ഇത് നിലവിലുള്ള പലിശനിരക്കിന്റെ പകുതിയോളമേ വരികയുള്ളൂവത്രേ.

Scroll To Top