Tuesday December 06, 2016
Latest Updates

ഒഫാലിയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു

ഒഫാലിയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു

തുള്ളാമോര്‍ :ഒഫാലി കൗണ്ടിയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പണിയുന്നത് സംബന്ധിച്ച് സ്ഥലമേറ്റെടുക്കല്‍ വരും ആഴ്ചകളില്‍ നടക്കും. 500 മില്ല്യണോളമാണ് പദ്ധതിക്ക് മുതല്‍മുടക്ക്. ഭൂവുടമകളുമായി ചര്‍ച്ച നടക്കുകയാണ്. പദ്ധതിയില്‍ നിക്ഷേപം നടത്തുന്നവര്‍ ആരൊക്കെയെന്നും വരും ആഴ്ചകളിലേ വ്യക്തമാകൂ.

മിഡ്ലാന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്മെന്റ്സിനാണ് നിര്‍മ്മാണച്ചുമതല. 3.4 കിമീ ദൂരത്തില്‍ റണ്‍വേ നിര്‍മ്മിക്കാനാണ് പദ്ധതി. ഹോഴ്സ് ലീപ്, ടബ്ബര്‍ എന്നിവയ്ക്ക് ഇടയിലുള്ള പ്രദേശത്ത് എ6 മോട്ടോര്‍ വേയ്ക്ക് അടുത്തായിരിക്കും നിര്‍മ്മാണം. പാട്രിക് ലിറ്റില്‍ എന്നയാളാണ് കമ്പനി ഡയറക്ടര്‍.

ഒഫാലിയില്‍ എയര്‍പോര്‍ട്ട് വരുന്നത് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 25 മില്ല്യണോളം ആളുകളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്.

Scroll To Top