Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ പുതിയതായി എത്തിയത് മൂവായിരത്തോളം ഇന്ത്യക്കാര്‍,ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ബ്രസീലിലില്‍ നിന്നും

അയര്‍ലണ്ടില്‍ പുതിയതായി എത്തിയത് മൂവായിരത്തോളം ഇന്ത്യക്കാര്‍,ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ബ്രസീലിലില്‍ നിന്നും

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യക്കാര്‍ക്ക് അയര്‍ലണ്ടില്‍ റസിഡന്‍സി വിസ അനുവദിക്കുന്നതില്‍ 2014നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 4.6% വര്‍ദ്ധനവ്. 38,433 പേര്‍ക്കാണ് ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം വിസ അനുവദിച്ചത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ റസിഡന്‍സ് വിസ അനുവദിച്ചിട്ടുള്ളത്.

ഏറ്റവുമധികം റസിഡന്‍സ് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത് ബ്രസീലിയന്‍ പൗരന്മാര്‍ക്കാണ്- 10,955. തൊട്ടു പിന്നില്‍ ഇന്ത്യയാണ്. 2,883 ഇന്ത്യക്കാര്‍ക്കാണ് 2015ല്‍ റസിഡന്‍സി പെര്‍മിറ്റ് ലഭിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് 2,690 പേരുമായി അമേരിക്കയാണ്.

2015ല്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ളവര്‍ക്ക് റസിഡന്സി പെര്‍മിറ്റ് നല്‍കിയതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബ്രിട്ടനാണ്. പോളണ്ടാണ് രണ്ടാം സ്ഥാനത്ത്. അയര്‍ലണ്ട് എട്ടാം സ്ഥാനത്താണ്.

Scroll To Top