Wednesday June 28, 2017
Latest Updates

800 പുതിയ സൈറ്റുകള്‍ കണ്ടെത്തി; 50000 വീടുകള്‍ പണിയാന്‍ പദ്ധതി:അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി തീരുമോ ?

800 പുതിയ സൈറ്റുകള്‍ കണ്ടെത്തി; 50000 വീടുകള്‍ പണിയാന്‍ പദ്ധതി:അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി തീരുമോ ?

ഡബ്ലിന്‍ : 800 പുതിയ സൈറ്റുകളിലായി 50000 വീടുകള്‍ പണിയാനായുള്ള പദ്ധതികളുമായി സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്തെത്തി..പ്രാദേശിക അതോറിറ്റികളുടെയും പൊതു സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സൈറ്റുകളാണ് സ്വകാര്യ കമ്പോളത്തിലെത്തുന്നത്.ഭവനരംഗത്തെ പ്രതിസന്ധി മറികടക്കാനാണ് ലാന്റ് ബാങ്കിന്റെ 2000ഹെക്ടര്‍ സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

സി.ഐ.ഇ,ഐ.ഡി.എ,എച്.എസ്.ഇ എന്നിവയുടേയും സിറ്റി -കൗണ്ടി കൗണ്‍സിലുകളുടേയും നിയന്ത്രണത്തിലുള്ള്ളതാണ് ഈ സ്ഥലം.

ഡബ്ലിനിലെ നാല് സൈറ്റുകളില്‍ നിന്ന് മാത്രം 3000 വീടുകളുണ്ടാക്കാം എന്നാണ് കണക്കുകൂട്ടലുകള്‍..ഇതു കൂടാതെ ഭവനവകുപ്പ് ഡബ്ലിന്‍,ഗോള്‍വെ,കോര്‍ക്ക് ,ലിമറിക്,വാട്ടര്‍ഫോര്‍ഡ് എന്നി മുഖ്യ സിറ്റികളില്‍ 30 സൈറ്റുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.ഇത് ഏതാണ്ട് 200 ഹെക്ടര്‍ വരും.ഒരു ഹൗസിങ് ഏജന്‍സിയുടെ 250 ഹെക്ടറിലുള്ള 73 സൈറ്റുകളുംലാന്റ് ബാങ്കിന്റെ പക്കലുള്ള 1500 ഹെക്ടറിലായി വരുന്ന 700 സൈറ്റുകളുമൊക്കെ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.

Scroll To Top