Friday May 25, 2018
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ 3000 വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

ഡബ്ലിന്‍ സിറ്റിയില്‍ 3000 വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

ഡബ്ലിന്‍:താമസ സൗകര്യത്തില്‍ പ്രതിസന്ധി നേരിടുന്ന ഡബ്ലിന്‍ നിവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത .അടുത്ത വര്‍ഷത്തിനുള്ളില്‍ ഡബ്ലിന്‍ നഗരത്തിനുള്ളിലായി 3000 വീടുകള്‍ നിര്‍മ്മിക്കും. മള്‍ട്ടി മില്യണ്‍ യൂറോ ചിലവ് വരുന്ന പ്രോജക്ടാണ് നടത്താന്‍ പോകുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈ പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ സ്ട്രാറ്റജിക് ഡവലപ്പ്‌മെന്റ് സോണിന്റെ ഭാഗമായി പൂള്‍ബഗ്ഗിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഡബ്ലിന്‍ 4 ലെ പൂള്‍ബെഗ് ഗ്ലാസ് ബോട്ടില്‍ സൈറ്റിലാണ് ഭവനനിര്‍മ്മാണത്തിന് അംഗീകാരം ലഭിച്ചത്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ഹൗസിങ്ങ് മിനിസ്റ്റര്‍ സൈമണ്‍ കോണ്‍വെ അറിയിച്ചു. മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യങ്ങള്‍ ഉണ്ടാകുന്നതോടെ ഇവിടം ഒരു ഡവലപ്പ്‌മെന്റ് സോണായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top