Monday December 05, 2016
Latest Updates

ഭവനപദ്ധതി പ്രഖ്യാപിച്ചു; പ്രതീക്ഷിച്ചതൊന്നും ഇല്ലെന്ന് വിമര്‍ശനം ,വാടകയ്ക്ക് കൂടുതല്‍ വീടുകള്‍ ലഭ്യമാക്കും

ഭവനപദ്ധതി പ്രഖ്യാപിച്ചു; പ്രതീക്ഷിച്ചതൊന്നും ഇല്ലെന്ന് വിമര്‍ശനം ,വാടകയ്ക്ക് കൂടുതല്‍ വീടുകള്‍ ലഭ്യമാക്കും

ഡബ്ലിന്‍:രാജ്യത്തെ ഭവനപ്രതിസന്ധിക്ക് തടയിടുന്നതിനായി സര്‍ക്കാര്‍ ഭവനപദ്ധതി പ്രഖ്യാപിച്ചു. വീടില്ലാത്ത അവസ്ഥ പരിഹരിക്കുക, സോഷ്യല്‍ ഹൗസിങ് ദ്രുതഗതിയിലാക്കുക, പുതിയവീടുകള്‍ നിര്‍മ്മിക്കുക, വാടകവീടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ലഭ്യമായ വീടുകള്‍ കാര്യക്ഷമമാക്കുക എന്നിങ്ങനെ അഞ്ചു കാര്യങ്ങളിലൂന്നിയാണ് 84 പോയിന്റുകളുള്ള ഭവനനയം പ്രധാനമന്ത്രി എന്‍ഡ കെന്നിഇന്നലെ പ്രഖ്യാപിച്ചത്. ഭവനപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 5.35 ബില്ല്യണ്‍ യൂറോ വകയിരുത്തിയിട്ടുള്ള പദ്ധതി പ്രകാരം ആറു വര്‍ഷത്തിനിടെ 47,000 സോഷ്യല്‍ ഹൗസുകള്‍ നിര്‍മ്മിക്കും. 2020ഓടെ 25,000 പുതിയ വീടുകളും നിര്‍മ്മിക്കും.

വീട് ലഭിക്കാത്തതിനാല്‍ ആളുകള്‍ ഹോട്ടലുകളിലും മറ്റും താമസിക്കുന്ന സ്ഥിതിക്ക് ഈ വര്‍ഷമവസാനത്തോടെ പരിഹാരമാകുമെന്ന് ഭവനമന്ത്രി സിമോണ്‍ കൊവേനി വ്യക്തമാക്കി.

അതേസമയം പദ്ധതി പ്രാവര്‍ത്തികമാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഷിന്‍ ഫെന്‍ പ്രതിനിധി ഓയിന്‍ ഒബ്രോയിന്‍ പറഞ്ഞു. പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള തുക കുറഞ്ഞുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Scroll To Top