Saturday December 03, 2016
Latest Updates

മുപ്പതിനായിരം യൂറോയ്ക്ക് ഒരു വീടെന്ന പദ്ധതിയുമായി സംരംഭകന്‍:അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് പത്താഴ്ചയ്ക്കുള്ളില്‍ പരിഹാരമെന്ന് കമ്പനി

മുപ്പതിനായിരം യൂറോയ്ക്ക് ഒരു വീടെന്ന പദ്ധതിയുമായി സംരംഭകന്‍:അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് പത്താഴ്ചയ്ക്കുള്ളില്‍ പരിഹാരമെന്ന് കമ്പനി

ഡബ്ലിന്‍:30,000 യൂറോയ്ക്ക് ഒരു കുടുംബത്തിന് മുഴുവന്‍ താമസിക്കാവുന്ന ലോഗ് ക്യാബിനുമായി ബിസിനസുകാരന്‍. പദ്ധതി വിജയമാകുകയാണെങ്കില്‍ രാജ്യത്ത് ഇന്നുള്ള ഭവനപ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കോപ്പോള ക്യാബിന്‍സ് ഉടമയായ ബിസിനസുകാരന്‍ ഹാരി ലിനിസ്‌റ്റോ വിശ്വസിക്കുന്നത്. അടുത്ത പത്ത് ആഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ പണിയും തീര്‍ത്ത് താമസയോഗ്യമായ വീട് ആളുകള്‍ക്ക് കൈമാറാം എന്നാണ് ഇദ്ദേഹം പറയുന്ന വാക്ക്.

5X7 മീറ്റര്‍ അളവിലുള്ള ലോഗ് ക്യാബിനില്‍ രണ്ട് ബെഡ്‌റൂം, ഒരു ലിവിങ് റൂം, ഒരു ബാത്ത് റൂം എന്നിവയാണ് ഉണ്ടാകുക. 7X10 മീറ്റര്‍ അളവിലുള്ള ക്യാബിനിലാകട്ടെ മൂന്ന് ബെഡ്‌റൂം, ഒരു അടുക്കള, ഒരു ലിവിങ് റൂം, ഒരു ഡൈനിങ് റൂം, ഒരു ബാത്ത് റൂം എന്നിവയുണ്ടാകും. ഇതിന് 70,000 യൂറോ വിലവരും. ഇത്തരത്തില്‍ സൗകര്യമേറുന്നതിനനുസരിച്ച് 100,000 യൂറോ വരെ വിലയുള്ള ക്യാബിനുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നാണ് ഈ ബിസിനസുകാരന്‍ പറയുന്നത്. നോര്‍ത്ത് ഡബ്ലിനില്‍ നിര്‍മ്മിച്ച് മോഡുലാര്‍ ഹോമുകള്‍ക്ക് ഓരോന്നിനും 243,000 യൂറോയാണ് ചെലവ് എന്നത് ആലോചിക്കുമ്പോള്‍ ഈ പുതിയ പദ്ധതിക്ക് ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്നാണ് കരുതുന്നത്.

എസ്‌തോണിയക്കാരനാണ് പദ്ധതി മുന്നേട്ടു വയ്ക്കുന്ന ലോനിസ്‌റ്റോ. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വീട് ചായമടിക്കേണ്ടതെന്നും, ഇലക്ട്രിഫിക്കേഷന്‍ അടക്കമുള്ള ജോലികള്‍ കമ്പനി തന്നെ തീര്‍ത്തു തരുമെങ്കിലും വെള്ളം, ഫര്‍ണിഷിങ് എന്നിവ വീട്ടുടമ തന്നെ നോക്കണം. ഇപ്പോള്‍ത്തന്നെ പലരും ക്യാബിന്‍ അന്വേഷിച്ചു വരുന്നുണ്ടെന്നും ലോനിസ്‌റ്റോ കൂട്ടിച്ചേര്‍ത്തു.

മരത്തടിയുപയോഗിച്ചാണ് ക്യാബിനുകള്‍ ഉണ്ടാക്കുന്നതെങ്കിലും തീപിടിത്തത്തെ ചെറുക്കാന്‍ ഇവയ്ക്കു കഴിയുമെന്നാണ് ലാനിസ്റ്റോ പറയുന്നത്. സാധാരണ വീടുകളിലുണ്ടാകുന്ന തീപിടിത്തത്തെ ഈ മരവീടും ചെറുക്കും. മരത്തിന് നല്ല കട്ടി നല്‍കുന്നതാണ് ഇതിനു കാരണം. എസ്‌തോണിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്‌ട്രോസ് വുഡ് ഉപയോഗിച്ചാണ് നിര്‍മ്മാണം. ഇത്തരം മരവീടുകള്‍ ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടെന്നും ഇദ്ദേഹം പറയുന്നു.

ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലില്‍ നിന്നും അംഗീകീരം ലഭിച്ചാല്‍ മാത്രമേ ക്യാബിനുകളുടെ പണി തുടങ്ങാന്‍ കഴിയൂ. നിലവില്‍ കണ്‍ട്രി സൈഡില്‍ മാത്രമാണ് ഇത്തരം വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അനുവാദം ലഭിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ തന്റെ ക്യാബിനുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Scroll To Top