Sunday December 04, 2016
Latest Updates

കോര്‍ക്കില്‍ 300 മില്യന്‍ മുതല്‍ മുടക്കില്‍ പുതിയ ആശുപത്രി:പ്രാഥമിക രൂപരേഖയായി 

കോര്‍ക്കില്‍ 300 മില്യന്‍ മുതല്‍ മുടക്കില്‍ പുതിയ ആശുപത്രി:പ്രാഥമിക രൂപരേഖയായി 

കോര്‍ക്ക്:കോര്‍ക്ക് സിറ്റിയില്‍ രണ്ട് ആശുപത്രികള്‍ കൂട്ടിച്ചേര്‍ത്ത് വലിയ ആശുപത്രി നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുന്നു. 300 മില്യണ്‍ യൂറോക്ക് ആശുപത്രി നിര്‍മ്മിക്കാന്‍ സൗകര്യമുളള ആറ് സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് എവിടെ ആശുപത്രി വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനായി ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

ഭൂമി ഏറ്റെടുക്കുന്നതിനുളള ചിലവും ദീര്‍ഘകാല ലക്ഷ്യത്തോടെ ആശുപത്രിക്ക് വേണ്ട സൗകര്യങ്ങളും പരിഗണിച്ച് യോജിച്ച ഒരു സ്ഥലം ആശുപത്രിക്കായി അരോഗ്യ മന്ത്രാലയം തെരഞ്ഞെടുക്കും. മുന്നൂറ് മില്യണ്‍ യൂറോ ചെലവ് വരുന്ന മുന്നൂറ് കിടക്കകളുളള ആശുപത്രി നിര്‍മിക്കാനാണ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ യൂറോപ്യന്‍ അഫേഴ്‌സ് മന്ത്രി ഡാറാ മര്‍ഫി സ്വാഗതം
ചെയ്തു. ഇതോടെ ആശുപത്രി എവിടെ വേണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാകുമെന്നും ഇങ്ങനെ ഒരു ആശുപത്രി തെക്ക് വടക്കന്‍ നഗരങ്ങളുടെ വികസനത്തിന് പ്രയോജനം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2007ലാണ് കോര്‍ക്ക് സിറ്റിയിലെ ചെറിയ ആശുപത്രികളായ സൗത്ത് ഇന്‍ഫിര്‍മറി വിക്‌റ്റോറിയ ഹോസ്പിറ്റലും മേഴ്‌സി ഹോസ്പിറ്റലും യോജിപ്പിച്ച് വലിയ ഒരു ആശുപത്രി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.സര്‍ഫീല്‍ഡ് കോര്‍ട്ട് ,സെന്റ് ഫിനാബര്‍ ഹോസ്പിറ്റല്‍,സെന്റ് മേരീസ് ഹെല്‍ത്ത് കാമ്പസ് ഗുറന്നാബഹര്‍,വില്‍ട്ടണിലെ ഇ എസ് ബി സൈറ്റ് ,സൌത്ത് റിംഗ് റോഡിലെ ഗ്രീന്‍ ഫീല്‍ഡ്,ഡോക്ലാന്‍ഡ് സൈറ്റ് എന്നിവയാണ് ആശുപത്രിക്കായി ഇപ്പോള്‍ പരിഗണനയിലുള്ള സ്ഥലങ്ങള്‍ 

Scroll To Top