Friday October 20, 2017
Latest Updates

ഡബ്ലിന്‍ സെന്റ് വിന്‍സന്റ്റ്‌സില്‍ കുട്ടികളുടെ ആശുപത്രിയ്ക്ക് രൂപരേഖയായി, ഉടമസ്ഥത കന്യാസ്ത്രികള്‍ക്ക് തന്നെ

ഡബ്ലിന്‍ സെന്റ് വിന്‍സന്റ്റ്‌സില്‍ കുട്ടികളുടെ ആശുപത്രിയ്ക്ക് രൂപരേഖയായി, ഉടമസ്ഥത കന്യാസ്ത്രികള്‍ക്ക് തന്നെ

ഡബ്ലിന്‍ :റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓര്‍ഗനൈസേഷന്റെ ഉടമസ്ഥതയില്‍ 300 മില്ല്യണിന്റെ കുട്ടികളുടെ പുതിയ ആശുപത്രി വരുന്നു.കന്യാസ്ത്രീകളുടെ ഈ കോണ്‍ഗ്രിഗേഷനാവും സ്ഥാപനത്തിന്റെ ഉടമസ്ഥര്‍.സൗത്ത് ഡബ്ലിനിലെ സെന്റ് വിന്‍സന്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ തന്നെയാവും പുതിയ ആശുപത്രി സമുച്ചയവും.ആശുപത്രി മാനേജ്മെന്റിന് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്യം ഉണ്ടായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാപനത്തിന്റെ ഇത്തരം അധികാരങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പു നല്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള അവകാശം ആശുപത്രി ഉറപ്പാക്കും.ഹോളീസ് സ്ട്രീറ്റിലെ നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍ വില്‍പ്പന ചെയ്തു കിട്ടിയ പണം ഈ ആവശ്യത്തിനായി നിക്ഷേപിക്കും.ഈ സ്വത്തു വകകള്‍ കൈവശം വെക്കുന്നതിനുള്ള അവകാശം രാജ്യത്തിനുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ നടപടി.

രാജ്യത്തെ മത സംഘടനകളാല്‍ പീഡിപ്പിക്കപ്പെട്ട ഇരകള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ നല്‍കാമെന്ന് 2002ല്‍ സമ്മതിച്ച മൂന്ന് മില്ല്യണും 2009ല്‍ അഞ്ച് മില്ല്യണും ഇതേ വരെ നല്‍കിയിട്ടില്ല.രാജ്യത്തിന് നല്‍കാമെന്നു സമ്മതിച്ചിരുന്ന ഈ തുകയില്‍ ഇതുവരേയും രണ്ട് മില്ല്യണ്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്.ഇവരെ പുതിയ ആശുപത്രിയുടെ ഉടമസ്ഥത ഏല്‍പ്പിക്കുന്നതിനെതീരെ പരക്കെ വിമര്‍ശനം ഉയരുന്നുണ്ട്.

എന്നാല്‍ സെന്റ് വിന്‌സറ്‌നസ് ആശുപത്രി ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തിന്റെ ഉടമകളായ കന്യാസ്ത്രീകളെ പുതിയ പ്രൊജക്റ്റില്‍ നിന്നും ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.ഹോളീസ് സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന നാഷണല്‍ മെറ്റേണിറ്റി ആശുപത്രി അപ്പാടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

Scroll To Top