Tuesday December 06, 2016
Latest Updates

ആര്‍.ടി.ഇയുടെ സ്ഥലത്ത് 500 വീടുകള്‍ പണിയാന്‍ പദ്ധതി

ആര്‍.ടി.ഇയുടെ സ്ഥലത്ത് 500 വീടുകള്‍ പണിയാന്‍ പദ്ധതി

ഡബ്ലിന്‍:ആര്‍.ടി.ഇയുടെ കൈവശമുള്ള ഡോണിബ്രൂക്കിലെ സ്ഥലത്ത് 500 വീടുകള്‍ പണിയാന്‍ പദ്ധതി. ഇതു സംബന്ധിച്ച പദ്ധതിരേഖ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനു സമര്‍പ്പിച്ചതായി ആര്‍.ടി.ഇ വ്യക്തമാക്കി. അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിയുടെ ആക്കം കുറയ്ക്കാന്‍ ഈ വീടുകള്‍ പണിപൂര്‍ത്തിയാകുന്നതോടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇവിടുത്തെ 10 ഏക്കറോളം സ്ഥലത്ത് വീടുകള്‍ നിര്‍മ്മിക്കാനാണ് ആര്‍.ടി.ഇയുടെ തീരുമാനം. ബാക്കി സ്ഥലത്ത് ആര്‍.ടി.ഇ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലത്തെ സ്റ്റില്ലോര്‍ഗന്‍ റോഡില്‍ പുതിയ ജങ്ഷന്‍ വരുന്നത് ഇവിടേയ്ക്കുള്ള ഗതാഗതം സുഗമമാക്കും. അതേസമയം ഈ സ്ഥലത്ത് പുതിയ ജങ്ഷന്‍ വരുന്നതിനെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എതിര്‍ക്കുകയാണ്. എന്നാല്‍ ഈ ജങ്ഷന്‍ അത്യാവശ്യമാണെന്നാണ് ആര്‍.ടി.ഇ പറയുന്നത്.

Scroll To Top